വാഹനമിടിച്ച് പരിക്കേറ്റ പത്ര ഏജന്റ് മരിച്ചു

വാഹനമിടിച്ച് പരിക്കേറ്റ പത്ര ഏജന്റ് മരിച്ചു

ഉദുമ: (www.kasargodvartha.com 04.10.2019) വാഹനമിടിച്ച് പരിക്കേറ്റ പത്ര ഏജന്റ് മരിച്ചു. കോട്ടിക്കുളം ജി എഫ് യു പി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപാലനാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയി.

സാരമായി പരിക്കേറ്റ ഗോപാലന്‍ മംഗളൂരു ആശുപത്രിയിലും പിന്നീട് പരിയാരം ഗവ. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉദുമ സ്വകാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെ സംസ്‌കാരം നടക്കും.

ഭാര്യ: ജയ. മക്കള്‍: ഗോപേഷ്, ഗോഷ്മിജ. സഹോദരങ്ങള്‍: കൃഷ്ണന്‍ (ഗള്‍ഫ്), കുമാരന്‍, മധു, സീമന്തിനി, കാര്‍ത്യായനി, സരോജിനി, സുഗന്ധി, ഉഷ.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Uduma, Paper agent died in Accident
  < !- START disable copy paste -->