City Gold
news portal
» » » » » » » » » മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ 100 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 13.10.2019) അനധികൃതമായി കടത്തുകയായിരുന്ന 100 പവനിലധികം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ അറസ്റ്റിലായി. പള്ളിക്കര മൗവ്വലിലെ ശരീഫ് ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം.

അബുദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തില്‍ എത്തിയ ശരീഫ് 899 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പ്രത്യേക പൊതിഞ്ഞ് തന്റെ മലദ്വാരത്തില്‍ ഒളിപ്പിച്ച് പുറത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് അധികൃതര്‍ സ്വര്‍ണം കണ്ടെത്തിയത്.


പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ആകെ മൂല്യം ഏകദേശം 28 ലക്ഷം രൂപ വരുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Keywords: Kerala, news, Kannur, gold, kasaragod, Airport, arrest, Abudhabi, Man smuggling gold worth Rs 28 lac arrested at Kannur airport 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date