ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു

അബൂദാബി: (www.kasargodvartha.com 12.10.2019) ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ജുമാ മസ്ജിദിന് സമീപത്തെ സി സുലൈമാന്‍ (60)ആണ് മരിച്ചത്. അബൂദാബി അല്‍ മസൂദ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അബുദാബി സലാം സ്ട്രീറ്റില്‍ അല്‍ സലാം ആശുപത്രിക്ക് സമീപത്തെ താമസ സ്ഥലത്ത് വെച്ച് ശനിയാഴ്ച പുലര്‍ച്ചെ പ്രഭാത നമസ്‌ക്കാരം കഴിഞ്ഞയുടന്‍ കുഴഞ്ഞ് വീണ സുലൈമാന്‍ ഉടന്‍ തന്നെ മരണപ്പെടുകയായിരുന്നു.

ഹൃദ്രോഗത്തെ തുടര്‍ന്ന് അബൂദാബിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലൈമാന്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത് റൂമില്‍ തിരിച്ചെത്തിയിരുന്നു. ഭര്‍ത്താവിന് സുഖമില്ലെന്നറിഞ്ഞ് ഭാര്യ റംലത്ത് വെള്ളിയാഴ്ച നാട്ടില്‍ നിന്ന് അബൂദാബിയിലേക്ക് വരികയും ചെയ്തിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഭാര്യയുടെ സാന്നിധ്യത്തില്‍ തന്നെയാണ് സുലൈമാന്‍ മരണപ്പെട്ടത്.

മക്കള്‍: സക്കീന, ഷാക്കിര്‍ (അബുദാബി). മരുമക്കള്‍: അബ്ദുല്ല, രിസ് വാന. അബുദാബി ശൈഖ് ഖലീഫ ആശുപ്രതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി കെ എം സി സി പ്രവര്‍ത്തകര്‍ അറിയിച്ചു. 35 വര്‍ഷമായി അബുദാബി അല്‍ മസൂദ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു സുലൈമാന്‍.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, news, Death, Obituary, Kasaragod native died in Abudhabi
  < !- START disable copy paste -->
Previous Post Next Post