City Gold
news portal
» » » » » » » » പാര്‍ട്ടിയെ ഉലച്ച പെണ്‍വിഷയം അവസാനിക്കുന്നില്ല

നീലേശ്വരം: (www.kasargodvartha.com 06.09.2019) നീലേശ്വരത്തെ പാര്‍ട്ടിയെ ഉലച്ച പെണ്‍വിഷയം അവസാനിക്കുന്നില്ല. യുവ നേതാവിനെയും വനിതാ നേതാവിനെയും എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതിന് പിന്നാലെ മറ്റൊരു പെണ്‍വിഷയവുമായി ബന്ധപ്പെട്ട് ഒരു സി ഐ ടി യു ജില്ലാ നേതാവിനെതിരെയും പാര്‍ട്ടി അതിരഹസ്യമായി നടപടിയെടുത്തു. ചുമട്ടുതൊഴിലാളി യൂണിയന്‍ നേതാവിനെയാണ് പാര്‍ട്ടിയുടെയും സംഘടനയുടെയും എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിവാക്കി കൊയാമ്പുറം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.

പാര്‍ട്ടി പള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവും, സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവും, മുന്‍ നഗരസഭ കൗണ്‍സിലറും സഹകരണ സംഘം ഡയറക്ടറുമായിരുന്ന നേതാവിനെയാണ് പാര്‍ട്ടി അതിരഹസ്യമായി നടപടി എടുത്ത് തരംതാഴ്ത്തിയത്. കൊയാമ്പുറത്ത് താമസിക്കുന്ന മുന്‍ ചുമട്ടുതൊഴിലാളിയുടെ ഭാര്യയുമായുള്ള അതിരുവിട്ട അടുപ്പമാണ് നടപടിക്ക് കാരണം. സിഐടിയു പ്രവര്‍ത്തകന്‍ തന്നെയായ ചുമട്ടുതൊഴിലാളി പാര്‍ട്ടിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

ആരോപണവിധേയനായ നേതാവും ചുമട്ടുതൊഴിലാളി തന്നെയായിരുന്നു. കൊയാമ്പുറത്തെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവ് തന്റെ ഭാര്യയുമായി നടത്തിയ അശ്ലീല ഫോണ്‍ സംഭാഷണങ്ങള്‍ തീര്‍ത്തും യാദൃശ്ചികമായി ഭര്‍ത്താവിന് ലഭിക്കുകയായിരുന്നു. മൂന്ന് മക്കളുള്ള വീട്ടമ്മയുമായാണ് നേതാവിന് അതിരുവിട്ട ബന്ധമുണ്ടായിരുന്നത്. ഇരുവരുടെയും അടുപ്പം കൈയ്യോടെ പിടികൂടിയ സിഐടിയു പ്രവര്‍ത്തകന്‍ തന്നെയായ ഭര്‍ത്താവ് പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഏരിയാ കമ്മിറ്റി നീലേശ്വരം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ആരോപിതനായ നേതാവ് കുറ്റം ഏറ്റുപറയുകയും തെറ്റ് സമ്മതിക്കുകയും പാര്‍ട്ടിക്ക് വിധേയനാവുകയും ചെയ്തു. ഇതോടെ ഇയാള്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കമ്മിറ്റി അംഗം കെ ബാലകൃഷ്ണനും ഏരിയാ സെക്രട്ടറി ടി കെ രവിയും സംബന്ധിച്ച ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനമെടുത്തു.

തുടര്‍ന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗത്വത്തില്‍ നിന്നുള്‍പ്പെടെ എല്ലാ സ്ഥാനത്തു നിന്നും ആരോപണ വിധേയനെ മാറ്റണമെന്ന ലോക്കല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഏരിയാ കമ്മിറ്റി അംഗീകരിക്കുകയും തുടര്‍ന്ന് ഏരിയാ സെക്രട്ടറി ടി കെ രവി ഇക്കഴിഞ്ഞ 30ന് പരാതിക്കാരനായ പാര്‍ട്ടി അനുഭാവിയെ നേരില്‍ കണ്ട് ആരോപണവിധേയനെതിരെ നടപടി എടുത്ത കാര്യം അറിയിക്കുകയും ചെയ്തു.

നീലേശ്വരത്തെ പാര്‍ട്ടിയെ ആകമാനം ബാധിച്ച പെണ്‍വിഷയം മാധ്യമങ്ങളില്‍ പരക്കെ വാര്‍ത്തകളായി വരുന്നതിനിടെ സിഐടിയു നേതാവിനെതിരെയുള്ള നടപടി രഹസ്യമാക്കി വെക്കാന്‍ ഏരിയാ നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തുകയും ചെയ്തു. യുവ നേതാവിനും മഹിളാ നേതാവിനുമെതിരെ നഗ്‌ന ചിത്രവിവാദം ഉയരുകയും ഇരുവര്‍ക്കെതിരെയും നടപടി എടുക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തതിന് പിന്നാലെ സിഐടിയു നേതാവിനെതിരെയും പെണ്‍വിഷയത്തില്‍ തന്നെ നടപടി എടുത്തത് പുറത്തറിഞ്ഞാല്‍ പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കുമെന്നതിനാലാണ് ഈ നടപടിക്കാര്യം ഒളിച്ചുവെക്കാന്‍ ശ്രമിച്ചത്. യുവനേതാവും മഹിളാ നേതാവും ആരോപണം നിഷേധിച്ചതിനെതുടര്‍ന്ന് ഇരുവരെയും പാര്‍ട്ടി നേതൃത്വം രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെങ്കില്‍ ഇവിടെ ആരോപണവിധേയനായ നേതാവ് സ്വയം പാര്‍ട്ടിക്ക് വിധേയനാവുകയാണ് ചെയ്തത്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Political party, Lady controversy in party
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date