city-gold-ad-for-blogger
Aster MIMS 10/10/2023

ദുബായ്, ഷാര്‍ജ കാര്‍ഗോ ചാര്‍ജില്‍ വര്‍ധനവ്,പഴം പച്ചക്കറി കയറ്റുമതി ബഹിഷ്‌കരിച്ചു

കോഴിക്കോട്:(www.kasargodvartha.com 16/09/2019) കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളില്‍ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കുള്ള കാര്‍ഗോ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇവിടങ്ങളില്‍ നിന്നും പഴം പച്ചക്കറി എന്നിവ കയറ്റുമതി ചെയുന്നവര്‍ കഴിഞ്ഞ ദിവസം കയറ്റുമതി ചെയ്യുന്നത് ബഹിഷ്‌കരിച്ചു. കാര്‍ഗോ ചാര്‍ജ് 25%മാണ് വര്‍ധിപ്പിച്ചത്. സര്‍ചാര്‍ജ് കുറച്ചില്ല എങ്കില്‍ ഇനി മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തു നിന്നും കയറ്റുമതി ചെയ്യുന്നില്ല എന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്.

ദുബായ്, ഷാര്‍ജ കാര്‍ഗോ ചാര്‍ജില്‍ വര്‍ധനവ്,പഴം പച്ചക്കറി കയറ്റുമതി ബഹിഷ്‌കരിച്ചു


ഒരു കിലോഗ്രാമിനു 40 രൂപയും എക്‌സ്‌റേ, സ്‌ക്രീനിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് 2.50 രൂപയും ഉള്‍പ്പെടെ കിലോഗ്രാമിന് 42.50 രൂപയാണു ഈടാക്കിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ സര്‍ചാര്‍ജ് ആയി 10 രൂപ കൂടി വേണമെന്നാണു ആവശ്യപ്പെട്ടിരിക്കുന്നത്. അതനുസരിച്ച് കിലോഗ്രാമിന് 52.5 രൂപ നല്‍കണം. 25% വര്‍ധനവ് കയറ്റുനതിയില്‍ കൂടുതല്‍ പ്രതിസന്ധിക്കിടയാക്കും എന്നതാണു ബഹിഷ്‌കരിക്കാന്‍ കാരണമെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു മറ്റു ഗള്‍ഫ് നാടുകളിലേക്കുള്ള നിരക്കുകള്‍ കൂട്ടിയിട്ടില്ല. അതുപോലെ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും സര്‍ചാര്‍ജ് വര്‍ധനവില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കരപ്പൂരില്‍ നിന്നു തന്നെ യുഎഇയില്‍ ഉള്‍പ്പെടുന്ന അബുദാബി വിമാനത്താവളത്തിലേക്ക് നിരക്കുവര്‍ധനവില്ല. കൂടുതല്‍ കയറ്റുമതിയുള്ള ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്് മാത്രമാണ് വര്‍ധന. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദിവസവും 5 വിമാനങ്ങളാണ് ദുബായ്, ഷാര്‍ജ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ശരാശരി 3 ടണ്‍ വീതം 15 ടണ്‍ പഴം-പച്ചക്കറി ഉല്‍പന്നങ്ങളാണു കയറ്റി അയക്കുന്നത്. വര്‍ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കയറ്റുമതിക്ക് മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കോണ്ടിവരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kozhikode, Kerala, Top-Headlines, Airport,Dubai, Sharjah cargo charges increased, fruit and vegetable exports boycotted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL