city-gold-ad-for-blogger
Aster MIMS 10/10/2023

കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തന രംഗം കര്‍മംകൊണ്ട് മികവുറ്റതാക്കിയ നേതാവ്: ഹക്കീം കുന്നില്‍

പൊയിനാച്ചി: (www.kasargodvartha.com 10.09.2019) പൊതുപ്രവര്‍ത്തന രംഗം കര്‍മംകൊണ്ട് മികവുറ്റതാക്കിയ നേതാവായിരുന്നു അന്തരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കരിച്ചേരി നാരായണന്‍ മാസ്റ്ററെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തന രംഗത്ത് നാരായണന്‍ മാസ്റ്റര്‍ പുലര്‍ത്തിയ കൃത്യനിഷ്ഠയും സംശുദ്ധിയും മാതൃകാപരമായിരുന്നു. കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പൊയിനാച്ചിയില്‍ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി ആര്‍ വിദ്യാസാഗര്‍, ബാലകൃഷ്ണന്‍ പെരിയ, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പി ഭാസ്‌കരന്‍നായര്‍, രാഘവന്‍ വലിയ വീട്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, എം പി എം ഷാഫി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ. ശ്രീജിത്ത് മാടക്കല്‍, പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു.

കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തന രംഗം കര്‍മംകൊണ്ട് മികവുറ്റതാക്കിയ നേതാവ്: ഹക്കീം കുന്നില്‍

പൊയിനാച്ചി: പൊയിനാച്ചി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം സ്ഥാപക പ്രസിഡണ്ടും മികച്ച സഹകാരിയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളിലെ സാന്നിധ്യവുമായിരുന്ന കരിച്ചേരി നാരായണന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

സംഘം വൈസ് പ്രസിഡണ്ട് ഹാരിസ് ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ശ്രീധരന്‍ മുണ്ടോള്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാഘവന്‍ വലിയവീട്, സി നാരായണന്‍ നമ്പ്യാര്‍, ടി കമലാ ദാമോദരന്‍, വിജയലക്ഷ്മി, സംഘം സെക്രട്ടറി ഗിരികൃഷ്ണന്‍ കൂടാല, അഭിലാഷ് പൊയിനാച്ചി, എം ദാമോദരന്‍ നായര്‍, ടി. രാമുഞ്ഞി മൊട്ട, കെ രത്‌നാകരന്‍, ഹരിഹരന്‍ മൊട്ട, അബ്ദുല്‍ഖാദര്‍ മല്ലം എന്നിവര്‍ സംബന്ധിച്ചു.

കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തന രംഗം കര്‍മംകൊണ്ട് മികവുറ്റതാക്കിയ നേതാവ്: ഹക്കീം കുന്നില്‍

Keywords:  Kerala, news, kasaragod, Congress, Poinachi, co-op socierty, block committee, youth congress, Commemorative program conducted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL