City Gold
news portal
» » » » » » » » » » » » അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ വിളിച്ചുവരുത്തി യുവാവിനെ നാട്ടുകാരും പിന്നാലെ പോലീസും ഇരുട്ടറയിലടച്ച് ക്രൂരമായി മര്‍ദിച്ചു; ഒരു ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായും ഡി ജി പി ബെഹ്‌റയ്ക്കു മുന്നില്‍ കരഞ്ഞുപറഞ്ഞ് മുഹമ്മദ് അജ്മല്‍, ക്രൂരമര്‍ദനത്തില്‍ യുവാവിന്റെ മൂത്രസഞ്ചി തകര്‍ന്നു, അനങ്ങാന്‍ പോലും കഴിയാത്ത യുവാവിനെ ഡി ജി പിക്കുമുന്നിലെത്തിച്ചത് വാഹനത്തില്‍

കാസര്‍കോട്: (www.kasargodvartha.com 20.08.2019) അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തി യുവാവിനെ നാട്ടുകാരും പോലീസും ക്രൂരമായി മര്‍ദിച്ചതായി യുവാവിന്റെ പരാതി. കാസര്‍കോട് കലക്ട്രേറ്റില്‍ അദാലത്തിനെത്തിയ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്കു മുന്നിലാണ് നിറകണ്ണുകളോടെ കാസര്‍കോട് മുള്ളേരിയ നെട്ടണിഗെ സ്വദേശി മുഹമ്മദ് അജ്മല്‍ സംഭവങ്ങള്‍ വിവരിച്ചത്. ഒരു വര്‍ഷം മുമ്പാണ് സംഭവം നടന്നത്.

ഫോണിലേക്ക് പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചുവെന്ന് പറഞ്ഞ് തനിക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതായും യുവാവ് ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. കണ്ണൂര്‍ താഴെചൊവ്വയില്‍ പിതാവിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ കടയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് കണ്ണൂര്‍ പാര്‍ക്കില്‍ വെച്ച് ശ്രീകണ്ഠാപുരം സ്വദേശിനിയായ അലീനയെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയമായി മാറി. സംഭവം പെണ്‍കുട്ടിയുടെ വീട്ടുകാരറിഞ്ഞതോടെ തന്നെ ശ്രീകണ്ഠാപുരത്തേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറയുന്നു.

അവിടെയെത്തിയപ്പോഴാണ് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ശ്രീകണ്ഠാപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ എസ്‌ഐ ബാലകൃഷ്ണന്‍, ഡ്രൈവര്‍ കുഞ്ഞി എന്നിവരുടെ നേതൃത്വത്തിലും മഫ്ടിയിലും യൂണിഫോമിലുമുള്ള പോലീസുകാരും ഇരുട്ടുമുറിയിലടച്ച് ക്രൂരമായി മര്‍ദിച്ചതായി അജ്മല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മതപരമായി പോലും തന്നെ അവഹേളിച്ചതായും ഇപ്പോഴും പെണ്‍കുട്ടിയുടെ ഖത്തറിലുള്ള അമ്മാവന്‍ ഫോണില്‍ വിളിച്ച് കൊല്ലുമെന്നും വീട്ടുകാരെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി വരികയാണെന്നും അജ്മല്‍ പറഞ്ഞു. ആത്മാര്‍ത്ഥമായാണ് താന്‍ അലീനയെ പ്രണയിച്ചത്. പിന്നീട് അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റു പലരുമായും ഇതേ രീതിയിലുള്ള ബന്ധമുള്ളതായി യുവാവ് പറയുന്നു. ഒരു ലക്ഷം രൂപ വാങ്ങിയ ശേഷമായിരുന്നു ഇൗ നാടകങ്ങളെല്ലാം അരങ്ങേറിയത്. മര്‍ദനത്തില്‍ തന്റെ മൂത്രസഞ്ചി വരെ തകര്‍ന്നിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് താനിപ്പോള്‍ ജീവിക്കുന്നതെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അജ്മല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Assault, Attack, Crime, Top-Headlines, Video, Trending, Youth assaulted over love issue; Lodges Complaint to DGP
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date