ആരാധനാലയത്തിനു നേരെയുണ്ടായ കല്ലേറ്; സാന്ത്വനവുമായി പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് നേതാക്കളുമെത്തി
Aug 19, 2019, 20:29 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.08.2019) അജ്ഞാത സംഘത്തിന്റെ കല്ലേറുണ്ടായ മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് നേതാക്കളും സന്ദര്‍ശിച്ചു. സ്നേഹവും സൗഹാര്‍ദവുമായി കഴിഞ്ഞു പോരുന്ന പ്രദേശത്തുള്ളവരെ സ്പര്ദയുണ്ടാക്കാനുള്ള ചില ശക്തികളുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നേതാക്കള്‍ പള്ളി വികാരിയുമായി ചര്‍ച്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ടി അഹമദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടി, എം. അബ്ബാസ്, റഹ് മാന്‍ ഗോള്‍ഡന്‍, സെഡ് എ കയ്യാര്‍ എന്നിവര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നു.
മണല്‍ മാഫിയാ സംഘവും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കുണ്ടുകൊളക്കയില് ഞായറാഴ്ച രാത്രിയിലാണ് ബൈക്കിലെത്തിയ സംഘം ആരാധനാലയത്തിനു നേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ ആരാധനാലയത്തിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Stone pelting, Muslim-league, Stone pelting; Muslim League leaders visited the spot
< !- START disable copy paste -->