city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടുകാര്‍ പുറത്തുപോയ സമയം ശക്തമായ കാറ്റില്‍ വീട് തകര്‍ന്നുവീണു; നിര്‍ധന കുടുംബം ദുരിതത്തിലായി

ബദിയടുക്ക: (www.kasargodvartha.com 08.08.2019) കനത്ത കാറ്റിലും മഴയിലും ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ബദിയടുക്ക പഞ്ചായത്തിലെ മുക്കം ബാറയിലെ ആനന്ദന്റെ വീടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. വീട്ടുകാര്‍ ബദിയടുക്ക ടൗണിലേക്ക് പോയ സമയത്തായതിനാല്‍ ആളപായം ഉണ്ടായില്ല. 12 വര്‍ഷം മുമ്പ് നാല് സെന്റ് ഭൂമിയില്‍ പഞ്ചായത്ത് നല്‍കിയ വീട് തകര്‍ന്നതോടെ കിടപ്പാടത്തിന് മറ്റൊരു ഇടമില്ലാതെ നിര്‍ധന കുടുംബം ദുരിതത്തിലായിരിക്കുകയാണ്.

ആനന്ദനും ഭാര്യ ബേബിയും വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുമാണ് വീട്ടില്‍ താമസം. ആനന്ദന്‍ കൂലിപ്പണിയെടുത്താണ് ഇവര്‍ ജീവിതം നയിച്ചുവന്നിരുന്നത്. സര്‍ക്കാരന്റെ ധനസഹായം ലഭിച്ചില്ലെങ്കില്‍ വഴിയാധാരമാകുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. നീര്‍ച്ചാല്‍ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

വീട്ടുകാര്‍ പുറത്തുപോയ സമയം ശക്തമായ കാറ്റില്‍ വീട് തകര്‍ന്നുവീണു; നിര്‍ധന കുടുംബം ദുരിതത്തിലായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, House, Family, Badiyadukka, Heavy wind; House collapsed
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL