city-gold-ad-for-blogger
Aster MIMS 10/10/2023

പെരുന്നാള്‍ ദിവസം പുലര്‍ച്ചെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു

ബേക്കല്‍: (www.kasargodvartha.com 14.08.2019) പെരുന്നാള്‍ ദിവസം പുലര്‍ച്ചെ പൊള്ളലേറ്റ നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ അബ്ദുര്‍ റഹ് മാന്‍ (അന്തുമാന്‍)- മറിയുമ്മ ദമ്പതികളുടെ മകള്‍ ആഇശത്ത് രേഷ്മ കൗസിറ (18)യാണ് മരിച്ചത്. പെരുന്നാള്‍ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്.

ബേക്കല്‍ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരു ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച് ഖബറടക്കി. ഹദ്ദാദ് നഗറിലെ വാടക വീട്ടിലാണ് കൗസിറയും മാതാവും താമസിക്കുന്നത്. സഹോദരന്‍ കത്തി അഷ്റഫിനെ ദിവസങ്ങള്‍ക്ക് മുമ്പ് ബേക്കല്‍ പോലീസ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. മാനസിക പ്രയാസം നേരിട്ടുവന്നിരുന്ന കൗസിറ ഇതിന് മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ബേക്കല്‍ പോലീസ് പറഞ്ഞു.

പെരുന്നാള്‍ ദിവസം പുലര്‍ച്ചെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Obituary, Bekal, Girl died after accident injury
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL