City Gold
news portal
» » » » » » » » ഡോക്ടര്‍ക്കു നേരെ മര്‍ദനവും കേസും; പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയിലേക്ക്, രോഗികള്‍ ആശങ്കയില്‍

കാസര്‍കോട്: (www.kasargodvartha.com 31.08.2019) ഡോ. അരുണ്‍റാമിനെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിലും ഡോക്ടറുടെ പേരിലെ കേസ് പിന്‍വലിക്കാത്തതിലും പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് പോകുന്നു. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു.

അന്ന് അത്യാഹിതവിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ. നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജീവനക്കാര്‍ക്കെതിരേ തുടര്‍ച്ചയായുണ്ടാകുന്ന അക്രമവും പോലീസിന്റെ നിഷ്‌ക്രിയത്വവും ആശുപത്രിക്കെതിരേയുള്ള ആസൂത്രിതശ്രമമാണെന്ന് ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി നാരായണ നായിക് ആരോപിച്ചു. ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുത്ത് പോകുമെന്ന് അറിയിച്ചതോടെ രോഗികള്‍ ആശങ്കയിലായിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Doctors, General-hospital, Strike, Attack against Doctor; Doctors going to strike
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date