Join Whatsapp Group. Join now!
Aster MIMS 10/10/2023

തേനീച്ചക്കൂട് ഭീതി പരത്തുന്നു; നടപടിയില്ലാത്തതിനാല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

തേനീച്ചക്കൂട് വിഷമം ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോളജില്‍ വിദ്യാര്‍ത്ഥികള്‍ Kasaragod, Kerala, news, Top-Headlines, Uppala, Students, Honey bee nest makes trouble; students conducted Strike in College
ഉപ്പള: (www.kasargodvartha.com 11.07.2019) തേനീച്ചക്കൂട് വിഷമം ഉണ്ടാക്കുന്നതിനെ തുടര്‍ന്ന് ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോളജില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. മഞ്ചേശ്വരം ഗവ. ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജിലാണ് സമരവുമായി വിദ്യാര്‍ത്ഥികളിറങ്ങിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തേനീച്ച കൂട് കെട്ടിയിരിക്കുന്നത്.

ഇതുമൂലം വാതിലും ജനലും അടച്ചായിരുന്നു ക്ലാസെടുത്തിരുന്നത്. വെളിച്ചം കുറഞ്ഞും അസഹ്യമായ ചൂട് സഹിക്കാനും കഴിയാതെ വന്നതോടെയാണ് നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയത്. ദിവസങ്ങളായി തേനീച്ചയുടെ ശല്യം കാരണം ബികോം ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ഇരിക്കാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായത്.

ക്ലാസെടുക്കാന്‍ പകരം സംവിധാനം ഉണ്ടാക്കുകയോ തേനീച്ചക്കൂട് മാറ്റുകയോ വേണമെന്നാവശ്യപ്പെട്ട് ഐക്യ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നിലായിരുന്നു വിദ്യാര്‍ത്ഥികളുടെ സമരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Uppala, Students, Honey bee nest makes trouble; students conducted Strike in College
  < !- START disable copy paste -->