city-gold-ad-for-blogger
Aster MIMS 10/10/2023

കാപ്പില്‍ പുഴയില്‍ മീനുകള്‍ ചത്തൊടുങ്ങിയ സംഭവം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു, പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പുഴയിലേക്ക് വെള്ളമൊഴുക്കിവിടുന്ന പൈപ്പ് മുറിച്ചുമാറ്റാന്‍ തീരുമാനം, ഹോട്ടലുകളില്‍ നിന്നും മാലിന്യം തള്ളിയാല്‍ കര്‍ശന നടപടിയെന്നും കലക്ടര്‍, ലൈസന്‍സ് റദ്ദാക്കും

ബേക്കല്‍: (www.kasargodvartha.com 19.07.2019) കാപ്പില്‍ പുഴയില്‍ മീനുകള്‍ ചത്തൊടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പുഴയിലേക്ക് വെള്ളമൊഴുക്കിവിടുന്ന പൈപ്പ് മുറിച്ചുമാറ്റാന്‍ തീരുമാനമായി. ഹോട്ടലുകളില്‍ നിന്നും മാലിന്യം തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ മുഹമ്മദലി, പഞ്ചായത്ത് അംഗങ്ങളായ കെ സന്തോഷ് കുമാര്‍, പ്രഭാകരന്‍ തെക്കേക്കര, പ്രീന മധു, ചന്ദ്രന്‍ നാലാംവാതുക്കല്‍, അപ്പു, ബി ആര്‍ ഡി സി ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് പ്രതിനിധി ഗിരിരാജ്, രാഷ്ട്രീയ നേതാക്കളായ കെ ആര്‍ രമേശന്‍, ജലീല്‍ കാപ്പില്‍, കെ എം ഷരീഫ്, ക്ലബ് ഭാരവാഹികളായ മുനീര്‍, കമേഷ് എന്നിവരുമായി കലക്ടര്‍ ചര്‍ച്ച നടത്തി.

കാപ്പില്‍ പുഴയില്‍ മീനുകള്‍ ചത്തൊടുങ്ങിയ സംഭവം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു, പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പുഴയിലേക്ക് വെള്ളമൊഴുക്കിവിടുന്ന പൈപ്പ് മുറിച്ചുമാറ്റാന്‍ തീരുമാനം, ഹോട്ടലുകളില്‍ നിന്നും മാലിന്യം തള്ളിയാല്‍ കര്‍ശന നടപടിയെന്നും കലക്ടര്‍, ലൈസന്‍സ് റദ്ദാക്കും

മഴ കുറഞ്ഞാലുടനെ പുഴയില്‍ കലക്ടറുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും തീരുമാനമായി. കലക്ടറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടലിലേക്ക് നടത്താനിരുന്ന മാര്‍ച്ചും ധര്‍ണയും മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Related News:
പഞ്ചനക്ഷത്ര ഹോട്ടലിന് സമീപത്തെ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി; പുഴയില്‍ വിഷാംശം കലര്‍ന്നതായി സംശയം, വെള്ളം പരിശോധനയ്ക്കയച്ചു


കാപ്പില്‍ പുഴയില്‍ മീനുകള്‍ ചത്തൊടുങ്ങിയ സംഭവം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു, പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പുഴയിലേക്ക് വെള്ളമൊഴുക്കിവിടുന്ന പൈപ്പ് മുറിച്ചുമാറ്റാന്‍ തീരുമാനം, ഹോട്ടലുകളില്‍ നിന്നും മാലിന്യം തള്ളിയാല്‍ കര്‍ശന നടപടിയെന്നും കലക്ടര്‍, ലൈസന്‍സ് റദ്ദാക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, River, District Collector, Hotel, fish, Fishes died in river; Collector visited the spot
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL