കാലപ്പഴക്കം ചെന്ന റെയില്‍വേ ഗേറ്റ് തുറക്കുന്നതിനിടെ തകര്‍ന്നുവീണു; ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു

കാലപ്പഴക്കം ചെന്ന റെയില്‍വേ ഗേറ്റ് തുറക്കുന്നതിനിടെ തകര്‍ന്നുവീണു; ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു

ഹൊസങ്കടി: (www.kasargodvartha.com 10.06.2019) കാലപ്പഴക്കം ചെന്ന ഹൊസങ്കടി റെയില്‍വേ ഗേറ്റ് തുറക്കുന്നതിനിടെ തകര്‍ന്നുവീണു. ഇതേതുടര്‍ന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്ക് ചരക്കുവണ്ടി പോകുന്നതിനായി അടച്ചിട്ട ഗേറ്റ് തുറക്കുന്നതിനിടെയാണ് ഒരു ഭാഗം തകര്‍ന്നുവീണത്. ഇതോടെ ഗതാഗതം തടസപ്പെടുകയും ബങ്കര, മഞ്ചേശ്വരം ഭാഗത്തേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ മറ്റു വഴിയിലൂടെ തിരിച്ചുവിടുകയായിരുന്നു.

അവധി ദിവസമായതിനാല്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണം കുറവായിരുന്നുവെങ്കിലും പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ളവരാണ് ഏറെ പ്രയാസപ്പെട്ടത്. മണിക്കൂറോളം പണിപ്പെട്ടാണ് തകര്‍ന്ന ഗേറ്റ് പുന:സ്ഥാപിച്ചത്. രണ്ടുമാസം മുമ്പും ഗേറ്റ് തകര്‍ന്നിരുന്നു. കാലപ്പഴക്കം ചെന്ന് തുരുമ്പെടുത്ത ഗേറ്റ് മാറ്റി പുതിയത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hosangadi, Top-Headlines, Railway-gate, Railway gate break down; Traffic blocked
  < !- START disable copy paste -->