city-gold-ad-for-blogger
Aster MIMS 10/10/2023

വിഷുദിനത്തിലും വിശ്രമമില്ലാതെ രവീശതന്ത്രി; ഉച്ചഭക്ഷണം കഴിച്ചത് ഊരുകൂട്ടം മൂപ്പന്റെ വീട്ടില്‍ നിന്നും

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.04.2019) വിഷുദിനത്തിലും വിശ്രമമില്ലാതെ വോട്ടു ചോദിച്ച് കാസര്‍കോട് ലോകസഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. പര്യടനമില്ലായിരുന്നെങ്കിലും പ്രധാന വ്യക്തികളെ കാണാനും ക്ഷേത്ര ദര്‍ശവുമായിരുന്നു പ്രധാന പരിപാടികള്‍. രാവിലെ നാലു മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ രവീശ തന്ത്രി മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭഗവാന് കദളി പഴക്കുല സമര്‍പ്പിച്ച് കണി ദര്‍ശനം നടത്തി. തുടര്‍ന്ന് കുണ്ടാര്‍ തറവാട് ഭവനത്തിലും ക്ഷേത്രത്തിലും മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലുമെത്തി.

വാഹനപകടത്തില്‍ മരണപ്പെട്ട കുണ്ടാറിലെ സന്തോഷിന്റെ മരണാനന്തര ചടങ്ങിലുമെത്തി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഉച്ചയോടെ വിദ്യാനഗറിലെ പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. എന്‍ ഡി എ ലോക്‌സഭാ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശശിധര ഐ എ എസ്, വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി രമേശ്, വൈസ് പ്രസിഡന്റ് സവിത ടീച്ചര്‍, സംസ്ഥാന സമിതി അംഗം ബി രവീന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഉച്ചയ്ക്ക് സ്ഥാനാര്‍ത്ഥി കുടുംബ സമേതം ഏച്ചിക്കാനം കോളനിയിലെ ഊരുകൂട്ടം മൂപ്പന്‍ വി കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് ഭക്ഷണം കഴിച്ചത്. ഉത്സവം നടക്കുന്ന മുളവന്നൂര്‍ കഴകം ഭഗവതി ക്ഷേത്രം, നീലേശ്വരം ചീര്‍മ്മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലും സ്ഥാനാര്‍ത്ഥി ദര്‍ശനം നടത്തി. നീലേശ്വേരം പട്ടേന യോഗക്ഷേമ സഭയുടെ നേതാക്കളേയും കണ്ട സ്ഥാനാര്‍ത്ഥി വൈകിട്ട് ബേക്കല്‍ പള്ളിക്കര ബീച്ചിലുമെത്തി വോട്ടഭ്യര്‍ത്ഥന നടത്തി. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, മീഡിയ സെല്‍ കണ്‍വീനര്‍ വൈ. കൃഷ്ണദാസ്, യുവമോര്‍ച്ച ജില്ലാ സേവാ കണ്‍വീനര്‍ പ്രദീപ് എം കൂട്ടക്കനി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വെങ്ങാട്ട് കുഞ്ഞിരാമന്‍, പി യു വിജയകുമാര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുട്ടക്കനി, നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് രാജീവന്‍ എന്നിവരും സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു.
വിഷുദിനത്തിലും വിശ്രമമില്ലാതെ രവീശതന്ത്രി; ഉച്ചഭക്ഷണം കഴിച്ചത് ഊരുകൂട്ടം മൂപ്പന്റെ വീട്ടില്‍ നിന്നും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, election, Trending, Raveesha Thanthri continue election campaign on Vishu Day
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL