city-gold-ad-for-blogger
Aster MIMS 10/10/2023

പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനാകുന്നുവെന്ന് മുഖ്യമന്ത്രി, കാസര്‍കോട്ട് ചെങ്കടലായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി

കാസര്‍കോട്: (www.kasargodvartha.com 19.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ ആര്‍എസ്എസ് പ്രചാരകനായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതാ പരമായ ആരോപണമൊന്നും ഉന്നയിക്കാനില്ലാത്ത അദ്ദേഹം കെട്ടിചമച്ച ആരോപണമാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ആര്‍എസ്എസ് പ്രചാരകന്‍ നുണ പ്രചരിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ സ്ഥാനത്തിന്റെ വില അദ്ദേഹം തിരിച്ചറിയണം. കാസര്‍കോട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനാകുന്നുവെന്ന് മുഖ്യമന്ത്രി, കാസര്‍കോട്ട് ചെങ്കടലായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് റാലി

ശബരിമലയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ആരാധന കേന്ദ്രമായി ശബരിമലയെ മാറ്റാനുദ്ദേശിച്ചാണിത്. നരേന്ദ്രമോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംഘ്പരിവാറുകള്‍ ക്രിമിനല്‍ കുറ്റം ചെയ്താല്‍ നടപടിയുണ്ടാകാറില്ല. ഭക്ഷണത്തിന്റെ പേരിലായാലും മതന്യൂനപക്ഷങ്ങളുടെ പേരിലായാലും കൊലപാതകം നടത്തിയാല്‍ നടപടിയുണ്ടാകാറില്ല. ഈ രീതിയാണ് മോദിക്ക് അറിയാവുന്നത്. അത് കേരളത്തില്‍ നടക്കുമെന്ന് മോദി പ്രതീക്ഷിക്കരുത്. ഇത് നാട് വേറെയാണെന്ന് മോദി തിരിച്ചറിയണം. ക്രിമിനല്‍ പ്രവൃത്തി ആരുചെയ്താലും അവര്‍ക്കെതിരെ നിയമത്തിന്റെ കരങ്ങളുണ്ടാകും. സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിക്കാന്‍ പ്രധാനമന്ത്രി മുതിരരുത്.


മറ്റുമത വിഭാഗങ്ങളെ ആക്രമിക്കലല്ല നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം. എന്നാല്‍ ആര്‍എസ്എസ് - ബിജെപി അത് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. മറ്റു മതങ്ങളെ ശത്രുക്കളായി കാണാനാണ് അവര്‍ ശ്രമിക്കുന്നത്. വിശ്വാസത്തെ ഏതെങ്കിലും വിധം ഹനിക്കുന്നവരല്ല ഞങ്ങള്‍. അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

എഎന്‍എല്‍ ജില്ല സെക്രട്ടറി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്ര ശേഖരന്‍, ഡോ. ബിജുകൃഷ്ണന്‍, പി കരുണാകരന്‍ എംപി, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, അഡ്വ. സി എച്ച് കുഞ്ഞമ്പു, മുബാറക്ക് മുഹമ്മദ് ഹാജി, പി ബി അഹമ്മദ്, മൊയ്തീന്‍ കുഞ്ഞി കളനാട്, ടി വി രാജേഷ് എംഎല്‍എ, സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിജി മാത്യു സ്വാഗതം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കിരണ്‍രാജ് വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം വേദിയില്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, LDF, Trending, Pinarayi-Vijayan, Election, Pinarayi against Modi 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL