city-gold-ad-for-blogger
Aster MIMS 10/10/2023

വിതുമ്പലടക്കാനാവാതെ ഉമ്മന്‍ചാണ്ടി; സി പി എം കൊലപാതകികളുടെ സംഘമായി മാറിയെന്ന് പി കെ ഫിറോസ്

പെരിയ: (www.kasargodvartha.com 20.02.2019) കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരുടെ വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. രണ്ടു പേരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനായി എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ദു:ഖം പിടിച്ചു നില്‍ക്കാനായില്ല. കൃപേഷിന്റെ പിതാവ് കൃഷ്ണനെ സാന്ത്വനിപ്പിക്കവെ ഏത് പ്രതിസന്ധികളെയും ചങ്കുറപ്പോടെ നേരിടാറുള്ള ഉമ്മന്‍ചാണ്ടിക്കും ദുഃഖം അണപൊട്ടി.
വിതുമ്പലടക്കാനാവാതെ ഉമ്മന്‍ചാണ്ടി; സി പി എം കൊലപാതകികളുടെ സംഘമായി മാറിയെന്ന് പി കെ ഫിറോസ്

വിതുമ്പലോടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ഇത് കണ്ടുനിന്നവരുടെയും കരളലിയിച്ചു. 'ഒന്നിച്ചു കളിച്ചു വളര്‍ന്ന എന്റെ മക്കളെ ഒന്നിച്ചെടുത്തു ആ കാപാലികര്‍. പാര്‍ട്ടി പ്ലാന്‍ ചെയ്തുകൊണ്ടുള്ള കൊലപാതകമാണിത്. ഞങ്ങളെക്കൂടി കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം.' കൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയോട് കരഞ്ഞുകൊണ്ട് പറഞ്ഞു.

'എന്റെ മകനെ കശാപ്പു ചെയ്യുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നുവെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണനും ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. സിപിഎം കെട്ടിടം തകര്‍ക്കപ്പെട്ടപ്പോള്‍ ഓടിയെത്തിയ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഇത് പൊളിച്ചവരുടെ കൈ വെട്ടണമെന്ന് ആക്രോശിച്ചിരുന്നു. പാര്‍ട്ടിക്കു പങ്കില്ലെന്ന് പറയുന്നതു പച്ചക്കള്ളമാണ്. പ്രതി പീതാംബരന്‍ തന്നെയാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എം എല്‍ എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയതെന്നും സത്യനാരായണന്‍ പറഞ്ഞു.
വിതുമ്പലടക്കാനാവാതെ ഉമ്മന്‍ചാണ്ടി; സി പി എം കൊലപാതകികളുടെ സംഘമായി മാറിയെന്ന് പി കെ ഫിറോസ്

തന്റെ മക്കളെ ലക്ഷ്യമിട്ടായിരുന്നു എംഎല്‍എയുടെ ആക്രോശം. പോണ്ടിച്ചേരിയില്‍ സിവില്‍ എഞ്ചിനീയറിന് പഠിക്കുന്ന മകന്‍ മംഗലാപുരത്താണ് പഠിക്കുന്നതെന്നായിരുന്നു താന്‍ എല്ലാവരോടും പറഞ്ഞത്. കാരണം ഇല്ലെങ്കില്‍ അവന്‍ പഠിക്കുന്ന സ്ഥലത്തു ചെന്ന് അവനെ വകവരുത്തുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നുവെന്ന് സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാവിലെയാണ് ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാഖഫി തങ്ങള്‍, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, എം സുബ്ബയ്യറായ്, ഷാജി കാറ്റാനം, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ എന്നിവര്‍ കല്യോട്ടെത്തിയത്.

സി പി എം കൊലപാതകികളുടെ സംഘമായി മാറി: പി കെ ഫിറോസ്

കാസര്‍കോട്: രാഷട്രീയ പ്രതിയോഗികളെ നിരന്തരമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന സി പി എം കൊലപാതകികളുടെ സംഘമായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ പറയുന്നത് പച്ചക്കള്ളമാണ്. നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. നേതാക്കളുടെ അറിവോടും സമ്മതത്തോടുമാണ് കൊലകള്‍ നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും, അറസ്റ്റിലായ പ്രതിയും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പീതാംബരന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രതികളെ തള്ളിപ്പറയുന്ന പാര്‍ട്ടി നേതൃത്വം രഹസ്യമായി പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ദിവസങ്ങള്‍ കഴിഞ്ഞാല്‍ പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതികളെ സി പി എം നേതൃത്വം സംരക്ഷിക്കുന്നത് കേരളം നേരത്തെ കണ്ടതാണ്. ക്രിമിനലുകളുടെ ഒളിത്താവളമായിമാറിയ സി പി എമ്മിനെ ജനമനസ്സുകളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി എ കെ എം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, കെ ഇ എ ബക്കര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, ഹാരിസ് തൊട്ടി, ശംസുദ്ദീന്‍ കൊളവയല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, കെ.കെ ബദ്‌റുദ്ദീന്‍, ഹമീദ് മാങ്ങാട്, ഷറഫുദ്ദീന്‍ കുണിയ, മുസ്തഫ പാറപ്പള്ളി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

വിതുമ്പലടക്കാനാവാതെ ഉമ്മന്‍ചാണ്ടി; സി പി എം കൊലപാതകികളുടെ സംഘമായി മാറിയെന്ന് പി കെ ഫിറോസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Periya, CPM, Oommen Chandy, Top-Headlines, Trending, Oommen Chandi and P.K Firoz visits Houses of Kripesh and Sharath
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL