city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയപണിമുടക്ക്; ബസുകള്‍ നിരത്തിലിറങ്ങിയില്ല, തുറന്നു പ്രവര്‍ത്തിച്ചത് ചില കടകള്‍ മാത്രം, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു, ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഒപ്പുമരച്ചുവട്ടില്‍ ധര്‍ണ നടത്തി, ഉച്ചയ്ക്ക് ട്രെയിന്‍ തടയും

കാസര്‍കോട്: (www.kasargodvartha.com 08.01.2019) കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. കാസര്‍കോട്ട് ബസുകള്‍ നിരത്തിലിറങ്ങിയില്ല. ചില കടകള്‍ മാത്രമാണ് ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിച്ചത്. അതേസമയം സ്വകാര്യ വാഹനങ്ങള്‍ എല്ലാം തന്നെ ഓടുന്നത്. ചിലയടങ്ങളില്‍ വാഹനം തടഞ്ഞെങ്കിലും പണിമുടക്കിനെ കുറിച്ച് ബോധവത്കരിച്ച ശേഷം ഇവരെ വിട്ടയച്ചു. ജനങ്ങള്‍ക്ക് ഉപദ്രവമില്ലാതെ സമാധാനപരമായിരിക്കും പണിമുടക്കെന്ന് നേരത്തെ തന്നെ നേതാക്കള്‍ അറിയിച്ചിരുന്നു. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ സി ഐ ടി യു, ഐ എന്‍ ടി യു സി, എ ഐ ടി യു സി, എച്ച് എം എസ്, യു ടി യു സി, എസ് ടി യു, ഐ എന്‍ എല്‍ ടി, എന്‍ എല്‍ യു എന്നിവയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ രാഘവന്‍, ജയരാജന്‍, കെ കുമാരന്‍, ഭൂവനചന്ദ്രന്‍, കരിവെള്ളൂര്‍ വിജയന്‍, ടി കെ രാജന്‍, ടി കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍, ടി എ ഷാഫി, ഒ വി സുരേഷ്, എ അഹ് മദ് ഹാജി, സിജി ടോണി, സി എം എ ജലീല്‍, മുനീര്‍ കണ്ടാളം, ബിജു, ഷരീഫ്, മുത്തലിബ് പാറക്കട്ട, സുബൈര്‍ മാര തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് നഗരത്തില്‍ പ്രകടനം നടത്തി. ഉച്ചയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ട്രെയിനുകള്‍ തടയുമെന്ന് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ഞിവെച്ച് പ്രതിഷേധിക്കും.

ദേശീയപണിമുടക്ക്; ബസുകള്‍ നിരത്തിലിറങ്ങിയില്ല, തുറന്നു പ്രവര്‍ത്തിച്ചത് ചില കടകള്‍ മാത്രം, സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു, ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ഒപ്പുമരച്ചുവട്ടില്‍ ധര്‍ണ നടത്തി, ഉച്ചയ്ക്ക് ട്രെയിന്‍ തടയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Strike, National strike started
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL