Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകീര്‍ത്തി സന്ദേശം: വ്യാപാരി സംഘടനയില്‍ നിന്നും ആറുപേരെ കൂടി പുറത്താക്കി

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ News, Kasaragod, Kerala, Merchant-association, Complaint, Police,
കാസര്‍കോട്:(www.kasargodvartha.com 13/11/2018) വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഹമ്മദ് ഷെരീഫിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് വ്യാപാരി നേതാക്കളെ കൂടി സംഘടനയില്‍ നിന്നും പുറത്താക്കി. ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റാരിക്കാലിലെ ജോസ് തയ്യില്‍, സെക്രട്ടറി നീലേശ്വരത്തെ പ്രത്യോധനന്‍ എന്നിവരെ നേരത്തെ സസ്പെന്റ് ചെയ്യുകയും ജോസ് തയ്യലിന് പകരം സജി പനത്തടിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.

ഇവര്‍ക്കു പുറമെ മുന്‍ ജില്ലാ പ്രസിഡണ്ട് ചുള്ളിക്കരയിലെ പി എ ജോസഫ്, സംസ്ഥാന കമിറ്റി അംഗം കാസര്‍കോട്ടെ ഹമീദ് അരമന, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ ട്രഷററുമായ എ സുബൈര്‍, മര്‍ച്ചന്റ് യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ സമീര്‍, മുന്‍ ജില്ലാ സെക്രട്ടറി നീലേശ്വരത്തെ സി എം അശോക് കുമാര്‍, ജില്ലാ കൗണ്‍സിലര്‍ നീലേശ്വരത്തെ പി ടി രാജേഷ് എന്നിവരെയാണ് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തത്.

News, Kasaragod, Kerala, Merchant-association, Complaint, Police,WhatsApp message controversy; 6 suspended from Merchants association

ഇക്കഴിഞ്ഞ മൂന്നിന് രാത്രി അഹമ്മദ് ഷെരീഫും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം ചെര്‍ക്കളയില്‍ അപകടപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് വ്യാപാരി സംഘടനയെ പൊട്ടിത്തെറിയിലെത്തിച്ചത്. വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് ഷെരീഫും സഹപ്രവര്‍ത്തകരും സഞ്ചരിച്ച സ്വകാര്യ കാറില്‍ ഇരുചക്ര വാഹനം ഇടിച്ച് യാത്രക്കാരന് പരിക്കേറ്റത്. ഈ സംഭവത്തെ വക്രീകരിച്ചാണ് പ്രസിഡണ്ടിനെ അപകീര്‍ത്തിപ്പെടുത്തി വ്യാപാരികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യിലിനെ ചുമതലപ്പെടുത്തി.

ഇദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. ഇതിനിടെ അപകടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജില്ലാ പ്രസിഡണ്ടിനെ മാറ്റണമെന്നും ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്തെത്തി. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി രാജു അപ്സര, ട്രഷറര്‍ ദേവസ്യ മേച്ചേരി എന്നിവര്‍ കാസര്‍കോട്ട് നേരിട്ടെത്തി അടിയന്തിര ജില്ലാ എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ത്തു. ആദ്യം പ്രസിഡണ്ട് അഹമ്മദ് ഷെരീഫിനെ മാറ്റി നിര്‍ത്തിയായിരുന്നു യോഗം.

എന്നാല്‍ നേരത്തെ പരാതി നല്‍കിയവര്‍ പോലും പ്രസിഡണ്ടിനെ തള്ളിപ്പറയാന്‍ തയ്യാറാവാതിരുന്നതോടെ യോഗം പ്രസിഡണ്ട് അഹമ്മദ് ഷെരീഫില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കേസിലകപ്പെട്ട സഹഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രസിഡണ്ടിനെ തന്നെ യോഗം അധികാരപ്പെടുത്തി. ജോസ് തയ്യലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി സജി പനത്തടിയെ യോഗത്തില്‍ വെച്ച് തന്നെ നിയമിച്ചു. മറ്റുള്ളവര്‍ക്കെതിരെ നടപടി ചൊവ്വാഴ്ച രാവിലെയാണ് കൈക്കൊണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Merchant-association, Complaint, Police,WhatsApp message controversy; 6 suspended from Merchants association