city-gold-ad-for-blogger
Aster MIMS 10/10/2023

കടല്‍ മണലിന്റെ ഉപയോഗം വീടിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്ന് ജില്ലാ കലക്ടര്‍, എങ്ങനെ തിരിച്ചറിയാമെന്ന് പരീക്ഷണം നടത്തി കാട്ടിത്തന്നു

കാസര്‍കോട്: (www.kasargodvartha.com 08.11.2018) ജില്ലയില്‍ വിവിധയിടങ്ങളില്‍ വീടുനിര്‍മ്മാണത്തിനും മറ്റും വ്യാപകമായി കടല്‍മണല്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മണലിലെ ഉപ്പിന്റെ സാന്നിധ്യം ദ്രവീകരണത്തിന് കാരണമാവുന്നതിനാല്‍ വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഒരു ജീവിത കാലം അധ്വാനിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിയുയര്‍ത്തുന്ന വീടുകള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ച്ചാ ഭീഷണി നേരിടുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍  നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി കടല്‍മണല്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കളക്ടറുടെ ചേംബറില്‍  മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ മണലിന്റെ ഉപയോഗം വീടിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുമെന്ന് ജില്ലാ കലക്ടര്‍, എങ്ങനെ തിരിച്ചറിയാമെന്ന് പരീക്ഷണം നടത്തി കാട്ടിത്തന്നു

മണലിലെ ഉപ്പിന്റെ സാന്നിധ്യം കണ്ടെത്താന്‍ സോഡ ഉപയോഗിക്കാം. സോഡയില്‍ മണല്‍ ചേര്‍ക്കുമ്പോള്‍ പതഞ്ഞു വരുകയാണെങ്കില്‍ മണലില്‍ ഉപ്പു സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കാമെന്ന് കളക്ടര്‍ ചേംബറില്‍ നടത്തിയ പരീക്ഷണത്തിലൂടെ വിശദീകരിച്ചു. മണല്‍ ഖനനം രൂക്ഷമായ ഉളുവാര്‍ മേഖലയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്നും മണല്‍ മാഫിയയെ ശക്തമായി നേരിടുമെന്നും കളക്ടര്‍ അറിയിച്ചു.

കളക്ടറുടെയും ആര്‍ഡിഓയുടേയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ഉളുവാര്‍ മേഖലയില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ട് ടിപ്പറും കാറും ബൈക്കും പിടിച്ചെടുത്തതായും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മണല്‍ മാഫിയയെ ഇല്ലായ്മ ചെയ്യാന്‍ സാധ്യമായ എല്ലാ വഴികളും തേടും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇ-മണല്‍ സംവിധാനം ശക്തമാക്കാന്‍ പ്രളയാനന്തരം ജില്ലയിലെ പുഴകളില്‍ അടിഞ്ഞു കൂടിയ മണല്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും പറഞ്ഞു.

ജില്ലയില്‍ സ്ഥാപിക്കുന്ന എയര്‍സ്ട്രിപ്പ് നിര്‍മാണത്തിനായി മൂന്നു സ്വാകാര്യ കമ്പനികള്‍ മുന്നോട്ടു വന്നതായി അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടത്താവളമായി ഉപയോഗിക്കാവുന്ന എയര്‍സ്ട്രിപ്പിനായി ഇരുപതോളം കുടുംബങ്ങള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറായിട്ടുണ്ടെന്നും കാസര്‍കോട് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പാര്‍ക്കിങ്ങ് സംവിധാനം ഉടന്‍ തന്നെ നടപ്പിലാവുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sea Sand using causes collapse of the house; Says District collector, Kasaragod, District Collector Dr. D. Sajith Babu, Sand, News.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL