city-gold-ad-for-blogger
Aster MIMS 10/10/2023

അപകീര്‍ത്തി സന്ദേശം; വ്യാപാരി സംഘടനയില്‍ പ്രശ്‌നം പുകയുന്നു, പോലീസ് കേസിനു പിന്നാലെ ജനറല്‍ സെക്രട്ടറിയെയും സെക്രട്ടറിയെയും സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 09.11.2018) അപകീര്‍ത്തി സന്ദേശം നടത്തിയെന്ന പരാതിയില്‍ ജില്ലാ പ്രസിഡണ്ടിന്റെ പരാതിയില്‍ വ്യാപാരി സംഘടനയില്‍ പ്രശ്‌നം പുകയുന്നു. പോലീസ് കേസിനു പിന്നാലെ ജില്ലാ ജനറല്‍ സെക്രട്ടറിയെയും സെക്രട്ടറിയെയും വ്യാപാരി വ്യവസായി ഏകോപന സമിതി സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, സെക്രട്ടറി പ്രത്യോദനന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ പ്രസിഡണ്ട് കെ. അഹ് മദ് ഷരീഫ് ആണ് അപകീര്‍ത്തികരമായ സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ജോസ് തയ്യില്‍ ഉള്‍പെടെ എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡണ്ട് ടി നസീറുദ്ദീന്‍, ജനറല്‍ സെക്രട്ടറി അപ്‌സര രാജു, സെക്രട്ടറി സേതുമാധവന്‍, ട്രഷറര്‍ ദേവസ്യ മേച്ചേരി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം രണ്ടു നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്ന് ജോസ് തയ്യില്‍ ആരോപിച്ചു. സംസ്ഥാന സമിതി അംഗം ഹമീദ് അരമന, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോസഫ്, എ സുബൈര്‍ എന്നിവര്‍ക്കെതിരെയും യൂണിറ്റ് ഭാരവാഹികളായ മൂന്നു പേര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ഷരീഫ് അറിയിച്ചു. കേസിലെ പ്രതികളായ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലാത്ത മറ്റു നാലു പേര്‍ക്കെതിരെ യൂണിറ്റ് തലത്തില്‍ നടപടിയെടുക്കാനുമാണ് തീരുമാനമെന്നാണ് അറിയുന്നത്.

അപകീര്‍ത്തി സന്ദേശം; വ്യാപാരി സംഘടനയില്‍ പ്രശ്‌നം പുകയുന്നു, പോലീസ് കേസിനു പിന്നാലെ ജനറല്‍ സെക്രട്ടറിയെയും സെക്രട്ടറിയെയും സസ്‌പെന്‍ഡ് ചെയ്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Merchant-association, Top-Headlines, Defamation message; Problem in merchants association
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL