city-gold-ad-for-blogger
Aster MIMS 10/10/2023

വായനയിലൂടെ ഭാവന വളര്‍ത്താന്‍ കുട്ടികള്‍ക്ക് കഴിയണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: (www.kasargodvartha.com 01.08.2018) വായനയിലൂടെ ഭാവനയും സര്‍ഗശേഷിയും വളര്‍ത്താന്‍ കുട്ടികള്‍ക്കു കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു സ്പീക്കര്‍. അറിവും അനുഭവവും നല്‍കുന്ന യാത്രകളാണ് വായന. കുട്ടികള്‍ക്കു വായനയുടെ ലോകത്തിലേക്കു പ്രവേശിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഉപാധിയാണ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണങ്ങള്‍. കഥകളിലൂടെയും കവിതകളിലൂടെയുമെല്ലാം മനസിലെ ഭാവന വളര്‍ത്താനുള്ള കഴിവ് കുട്ടികള്‍ സ്വായത്തമാക്കണമെന്നും സ്്പീക്കര്‍ പറഞ്ഞു.

വായനയിലൂടെ ഭാവന വളര്‍ത്താന്‍ കുട്ടികള്‍ക്ക് കഴിയണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

ശ്രീചിത്ര ഹോമില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ബുക്ക് മാര്‍ക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രന്‍, കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, എസ്. സജിനി,  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി. രാധാകൃഷ്ണന്‍, ശ്രീചിത്ര ഹോം സൂപ്രണ്ട് കെ.കെ. ഉഷ എന്നിവര്‍ പ്രസംഗിച്ചു.

എ.പി.കെ. പൊതുവാള്‍ രചിച്ച 'കണ്ടുപിടുത്തങ്ങളുടെ കഥ', ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ 'ഡോ.എസ്. രാധാകൃഷ്ണന്‍ താത്വികനായ രാഷ്ട്രപതി', മടവൂര്‍ ശശിയുടെ 'കാടിന്റെ പാഠങ്ങള്‍', ആലിത്തറ ജി. കൃഷ്ണപിള്ളയുടെ 'വല്ലംനിറ നിറയോ', പ്രൊഫ. പി. രാമചന്ദ്രന്റെ 'ഇന്ത്യ പറഞ്ഞ ഗണിതം', സി. നാരായണന്റെ 'ചങ്ങമ്പുഴ', ഡോ. എം. ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ 'ധീരതയ്ക്കൊരു സമ്മാനം', ടി. ബാലകൃഷ്ണന്റെ 'ഉണ്ണിക്കൃഷ്ണന്‍ പൂതൂര്‍', എസ്. സൈജയുടെ 'ഇതു ഞാനാ', ഷിനോജ് രാജിന്റെ 'അനിയന്‍ പഴംപൊരി' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Speaker P Sreeramakrishnan, Students, Reading, Speaker P Sreeramakrishnan about Reading

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL