city-gold-ad-for-blogger
Aster MIMS 10/10/2023

പ്രളയക്കെടുതി: സര്‍ക്കാര്‍ വക ഓണാഘോഷമില്ല

തിരുവനന്തപുരം:(www.kasargodvartha.com 14/08/2018) കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ വകുപ്പുകള്‍ക്കായി ഓണാഘോഷത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. പ്രളയബാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്റു ട്രോഫിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 38 പേര്‍ മരിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ കേരളം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. എല്ലാവരോടും സര്‍ക്കാര്‍ നന്ദി പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച ഇടപെടല്‍ നടത്തി. കേരളാ ഗവര്‍ണര്‍ നല്‍കിയ പിന്തുണയും വലുതാണ്. 8316 കോടി രൂപയുടെ നഷ്ടമുണ്ടായി. അയല്‍ സംസ്ഥാനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒപ്പം നിന്നു. കെടുത്തി വിലയിരുത്താന്‍ വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം.

പ്രളയക്കെടുതി: സര്‍ക്കാര്‍ വക ഓണാഘോഷമില്ല

27 ഡാമുകള്‍ തുറന്നു വിടേണ്ടി വന്നു. വ്യാപക കൃഷിനാശം ഉണ്ടായി. 215 ഇടങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായി. വളര്‍ത്തു മൃഗങ്ങളെ നഷ്ടമായി. 10,000 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നു. 30,000ത്തോളം പേര്‍ ഇപ്പോഴും ക്യാമ്പില്‍ തന്നെയാണ്. ജീവനോപാധികള്‍ പലര്‍ക്കും നഷ്ടമായി. വെള്ളവും ചെളിയും പല വീടുകളിലും കെട്ടിക്കിടക്കുന്നു. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചു. സൈനിക - അര്‍ദ്ധ സൈനിക വിഭവങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സഹകരിച്ചു. നാടൊന്നാകെ സഹകരിക്കുകയാണ്.

444 വില്ലേജുകള്‍ പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസം വെള്ളം കെട്ടി നിന്ന വീടുകളുടെ ഉടമസ്ഥര്‍ക്ക് പതിനായിരം രൂപ വീതം നല്‍കും. പൂര്‍ണമായി തകര്‍ന്ന വീടിനു നാലു ലക്ഷം വീതം നല്‍കും. സ്ഥലം കൂടി നഷ്ടമായവര്‍ക്കു പരമാവധി ആറു ലക്ഷം രൂപ വരെ നല്‍കും. സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം നല്‍കണം എന്നഭ്യര്‍ത്ഥിച്ചു. യുഎഇ എക്‌സ്‌ചേഞ്ച്, ലുലു എക്‌സ്‌ചേഞ്ച് എന്നിവ വഴി സംഭാവന നല്‍കുന്നവര്‍ക്ക് സേവന ചാര്‍ജ് ഒഴിവാക്കും. രേഖകള്‍ നഷ്ടമായവര്‍ക്കു കാലതാമസം ഒഴിവാക്കും. ഫീസ് വാങ്ങില്ല. അദാലത്തുകള്‍ സംഘടിപ്പിക്കണം. ഫീസില്ലാതെ രേഖ വാങ്ങാന്‍ സെപ്റ്റംബര്‍ 30 വരെ സമയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Chief minister, No official Onam Celebration this year

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL