city-gold-ad-for-blogger
Aster MIMS 10/10/2023

കൂട്ടവാഹനാപകടം; എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധ സമരം ഫലം കണ്ടു; ദേശീയപാതയിലെ കുഴിയടക്കല്‍ തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 23.07.2018) പൊട്ടിപ്പൊളിഞ്ഞ കാസര്‍കോട് -മംഗളൂരു ദേശീയപാതയില്‍ അപകടം പതിവാവുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികള്‍ നടത്തിയ പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധ സമരം ഫലം കണ്ടു. ദേശീയപാതയിലെ കുഴികള്‍ അടയ്ക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കുകയും പണി ആരംഭിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി അടുക്കത്ത്ബയലില്‍ കൂട്ടവാഹനാപകടമുണ്ടാവുകയും രണ്ട് പിഞ്ചുകുട്ടികളുടെ ജീവനുകള്‍ പൊലിയുകയും ചെയ്ത സാഹചര്യത്തിലാണ് എംഎല്‍എയും മുസ്ലിം ലീഗും പ്രതിഷേധവുമായി രംഗത്തുവന്നത്.

മൊഗ്രാല്‍ പുത്തൂര്‍ പാലം കഴിഞ്ഞുള്ള റോഡില്‍ ആദ്യപടിയായി ജെസിബി ഉപയോഗിച്ച് റോഡ് കിളച്ചുമറിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചു. റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് പി ഡബ്ല്യൂ ഡി ഓഫീസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. കാലിക്കടവ് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ട് വാഹനഗതാഗതത്തിന വന്‍ ഭീഷണിയായി മാറിയിരിക്കുകയാണ്. ദിനംപ്രതി നിരവധി അപകടങ്ങളാണ് റോഡിലെ കുഴിമൂലം ഉണ്ടാകുന്നത്. ഏകദേശം 500 ഓളം കുഴികളാണ് കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ ഉണ്ടായിട്ടുള്ളത്.
കൂട്ടവാഹനാപകടം; എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധ സമരം ഫലം കണ്ടു; ദേശീയപാതയിലെ കുഴിയടക്കല്‍ തുടങ്ങി

റോഡ് പ്രവര്‍ത്തിയിലെ അഴിമതിയും കരാറുകാരും പിഡബ്ല്യൂഡി ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുമാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കല്ലങ്കൈയില്‍ ഒരാഴ്ച മുമ്പ് ബൈക്ക് യാത്രക്കാരന്‍ കുഴയില്‍വീണ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ പ്രതീകാത്മക സമരങ്ങള്‍ നടത്തിയിരുന്നു. ഐഎന്‍എല്ലും എസ്ഡിപിഐയും ഉള്‍പെടെയുള്ള സംഘടനകളും സമരരംഗത്തുണ്ടായിരുന്നു.

Related News:
റോഡിന്റെ ശോചനീയാവസ്ഥയും പെരുകുന്ന അപകടങ്ങളും; മുസ്ലിം ലീഗ് പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു
കൂട്ടവാഹനാപകടം; എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പി ഡബ്ല്യൂ ഡി ഓഫീസ് ഉപരോധ സമരം ഫലം കണ്ടു; ദേശീയപാതയിലെ കുഴിയടക്കല്‍ തുടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Accidental-Death, National highway, Road Tarring, Road-damage, Kasaragod-Mangalore Highway Road work started
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL