city-gold-ad-for-blogger
Aster MIMS 10/10/2023

ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി; വനിതാ കമ്മീഷന്‍ പോലീസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 16.01.2018) ഡോക്ടര്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ പോലീസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. കാസര്‍കോട്ടു നടന്ന വനിതാ കമ്മീഷന്‍ അദാലത്തിലാണ് യുവതി ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ മലയോര പ്രദേശത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് യുവതി വനിതാ കമ്മീഷന് പരാതി നല്‍കിയത്.

വിവാഹവാഗ്ദാനം നല്‍കി ഡോക്ടര്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും വന്‍ തുക തട്ടിയെടുക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് യുവതി ഡോക്ടര്‍ ജോലി ചെയ്യുന്ന കോഴിക്കോട്ടെ താമസസ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീയും ഡോക്ടറും ചേര്‍ന്ന് തന്നെ മര്‍ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പരാതി സ്വീകരിച്ച വനിതാ കമ്മീഷന്‍ റിപോര്‍ട്ട് നല്‍കാന്‍ പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി; വനിതാ കമ്മീഷന്‍ പോലീസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Women, complaint, Doctor, Police, Molestation complaint; Women commission Request report to Police

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL