city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് പലവീടുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് സംശയം, ജനങ്ങളില്‍ പരിഭ്രാന്തി

കാസര്‍കോട്: (www.kasargodvartha.com 30.01.2018) കാസര്‍കോട്ട് പലവീടുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയം. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ഷരീഫിന്റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയോടെ ജനാലയില്‍ സ്റ്റിക്കര്‍ പതിച്ചതായി കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ഷരീഫിന്റെ വീട്ടില്‍ ഉത്തരേന്ത്യക്കാരായ രണ്ട് യുവതികള്‍ വന്നിരുന്നതായി പറയുന്നു. കുട്ടികളുടെ ഉടുപ്പുകള്‍ ഉണ്ടോയെന്ന് ആവശ്യപ്പെട്ടാണ് യുവതികള്‍ വന്നത്. തുടര്‍ന്ന് യുവതികള്‍ വീട്ടുകാരുടെ അനുവാദത്തോടെ ബാത്ത്‌റൂമില്‍ പോവുകയും വീട്ടില്‍ നിന്നും മടങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വീടിന്റെ ജനല്‍ ചില്ലില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടത്. ഇതിനു പിന്നില്‍ ഇവര്‍ തന്നെയാണെന്ന സംശയം ബലപ്പെടുകയാണ്.

ജില്ലയിലെ പലഭാഗങ്ങളിലും വീടുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചതായി പരാതിയില്‍ ഉയരുകയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായാണ് ഇങ്ങനെയുള്ള അടയാളം വെക്കുന്നതെന്നാണ് പ്രചരണം. കഴിഞ്ഞ ദിവസം കൊളവയലിലെ ഒരു വീടിന്റെ ജനല്‍ ഗ്ലാസിനും സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കറുത്ത സെല്ലോടാപ്പാണ് പതിച്ചിരുന്നത്. അതേസമയം കവര്‍ച്ചാ സംഘമാണോ സ്റ്റിക്കര്‍ പതിക്കുന്നതിനു പിന്നിലെന്ന സംശയവും നിലനില്‍ക്കുന്നു. പോലീസ് അന്വേഷണം ഈ വഴിക്കും നടത്തിവരികയാണ്.

കാസര്‍കോട്ട് പലവീടുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍; കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് സംശയം, ജനങ്ങളില്‍ പരിഭ്രാന്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Black Sticker found in House; Police investigation started
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL