city-gold-ad-for-blogger
Aster MIMS 10/10/2023

മൗവ്വല്‍ കപ്പിന് ഇനി ഒരു മാസം മാത്രം; സമവായമാകാതെ പള്ളിക്കര

ബേക്കല്‍: (www.kasargodvartha.com 06.12.2017) പള്ളിക്കരയില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ വിവാദത്തില്‍ ആവശ്യമുള്ള പക്ഷം ഇടപെടുമെന്നും സമാധാന ശ്രമത്തിനു ശ്രമിക്കുമെന്നും ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ എ ലത്തീഫ് അറിയിച്ചു. സെവന്‍സില്‍ അഫിലിയേഷന്‍ ഉള്ള ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് ആവശ്യപ്പെട്ടതനുസരിച്ച് കൊണ്ട് കഴിഞ്ഞ സെപ്തംബറില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കളിക്കാനുള്ള അനുമതി നല്‍കിയിരുന്നു.

കളിക്കാര്‍ക്ക് പങ്കെടുക്കുവാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് സംസ്ഥാന തല പട്ടിക തയ്യാറാക്കുമ്പോള്‍ ബേക്കല്‍ കപ്പിനു 2018 ജനുവരിയിലാണ് അവസരം നല്‍കാനായത്. മൈതാനം ഒരുക്കേണ്ടുന്ന ചുമതല അസോസിയേഷന്റേതല്ലാത്തതിനാല്‍ അതില്‍ ഇടപെടുന്നില്ല.  എസ് എഫ് എയുടെ അംഗീകാരമുള്ള 33 ക്ലബ്ബുകളാണ് കേരളത്തില്‍ നിലവിലുള്ളത്. സമവായമാകാത്ത പക്ഷം സെവന്‍സിലെ കളിക്കാര്‍ മൗവ്വല്‍ കപ്പിനു വേണ്ടി കളിക്കാന്‍ സാധ്യതയില്ലെന്നും, ചട്ടം ലംഘിക്കുമ്പോള്‍ മാത്രമേ അസോസിയേഷനു ഇടപെടാനാവുകയുള്ളുവെന്നും  എസ് എഫ് എ സെക്രട്ടറി എന്‍ എ ലത്തീഫ് പറഞ്ഞു.

മൗവ്വല്‍ കപ്പിന് ഇനി ഒരു മാസം മാത്രം; സമവായമാകാതെ പള്ളിക്കര

പള്ളിക്കര ഗ്രാമപഞ്ചായത്ത് ഗ്രൗണ്ട് മുഹമ്മദന്‍സിനു വിട്ടു കൊടുത്തതു സംബന്ധിച്ചുള്ള തീരുമാനത്തില്‍ അഭിപ്രായമില്ലെന്നും എന്നാല്‍ പഞ്ചായത്ത് ആവശ്യപ്പെട്ടാല്‍ ഫുട്‌ബോള്‍ പ്രേമികളുടെ വികാരം കണക്കിലെടുത്ത് വിഷയത്തില്‍ ഇടപെടാന്‍ സംഘടന തയ്യാറാകുമെന്നും ലത്തീഫ് അറിയിച്ചു. നാട്ടില്‍ സമാധാനം കാംക്ഷിക്കുന്നവരോടൊപ്പമാണ് എസ് എഫ് എ.

മൗവ്വല്‍ കപ്പിനു വേണ്ടിയുള്ള വാശിയോറിയ പോരാട്ടങ്ങള്‍ക്കായുള്ള മുഹമ്മദന്‍സ് ക്ലബ്ബിന്റെ കൊണ്ടുപിടിച്ചുള്ള പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ എസ് എഫ് എ മുന്നോട്ടു വന്നിട്ടുള്ളത്. ആഴ്ചകളായി ബ്രദേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യാഗ്രഹം ബേക്കല്‍ മൈതാനത്തിനു മുന്നില്‍ നടന്നു വരികയാണ്. പഞ്ചായത്തും, സര്‍വ്വകക്ഷി യോഗവും പലകുറി ഇടപെട്ടുവെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല.

സെവന്‍സ് ക്ലബ്ലിന്റെ അഫിലിയേഷന്‍ ഉള്ള ബേക്കല്‍ ക്ലബ്ബിനോട് ആലോചിക്കാതെ കളിക്കാന്‍ അവസരം നല്‍കിയ പഞ്ചായത്തിന്റെ തീരുമാനം റദ്ദ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. പഞ്ചായത്ത് സെക്രട്ടറിയുടെ വഴിവിട്ടുള്ള പ്രവൃത്തിയാണ് വിഷയം വഷളാക്കിയതെന്നും ക്ലബ്ബിന്റെ വക്താക്കള്‍ അറിയിച്ചു. ക്രമരഹിതമായി നല്‍കിയ അനുവാദം പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും  പരിസരവാസികളുടേയും നാട്ടുകാരുടേയും വിലക്ക് മറികടന്ന് മത്സരം സംഘടിപ്പിക്കുവാനുള്ള പള്ളിക്കര പഞ്ചായത്തിന്റെ നിലപാടിനെതിരെ ജില്ലാ കലക്ടര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രദേര്‍സ് ക്ലബ്ബ് പ്രതിനിധികള്‍ അറിയിച്ചു.

പ്രതിഭാരാജന്‍

Keywords:  Kerala, Bekal, bekal football, Football tournament, Prathibha-Rajan, Sports, Movval cup football in dilemma  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL