city-gold-ad-for-blogger
Aster MIMS 10/10/2023

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 20.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം അതീവജാഗ്രതയോടെ. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒരു വിധത്തിലും പുറത്തുപോകാത്ത വിധത്തിലാണ് അന്വേഷണസംഘം നീങ്ങുന്നത്. ജാനകി വധവുമായി ബന്ധപ്പെട്ട് മകള്‍ പ്രീതയുടെ ഭര്‍ത്താവ് എറണാകുളം സ്വദേശി ഡെന്നിസിനെ പ്രേത്യക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നാണ് പുതിയ വിവരം.

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു


ഉത്തര മേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഡെന്നിസിനെ എറണാകുളത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. എറണാകുളം പോലീസാണ് ഡെന്നീസിനെ കസ്റ്റഡിയിലെടുത്തത്. അന്യ മതത്തില്‍പ്പെട്ട ഡെന്നിസ് ഭാര്യ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇടയ്ക്ക് ഇവരുമായി വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് പ്രീതയും ഡെന്നിസും പുലിയന്നൂരിലെ വീടുമായി വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഡെന്നിസ് സംശയത്തിന്റെ നിഴലില്‍ എത്തിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും യാഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ലന്ന ആരോപണമുയരുമ്പോഴാണ് മകളുടെ ഭര്‍ത്താവിനെത്തന്നെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ജാനകിയുടെ മരണ വിവരം ബന്ധുക്കള്‍ മകള്‍ പ്രീതയെ അറിയിച്ചിട്ടും പ്രീതയും ഡെന്നീസും പുലിയന്നൂരിലേക്ക് എത്താന്‍ ഏറെ വൈകിയത് പോലീസിന്റെ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. നാട്ടുകാരില്‍ ചിലര്‍ പോലീസിന് നല്‍കിയ മൊഴിയാണ് അന്വേഷണം ഡെന്നീസിലേക്ക് നീങ്ങാന്‍ കാരണമായത്.

Related News:
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു

റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി

ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി

ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി

ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല

ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു


ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു

ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trending, Murder-case, Crime, Police, Investigation, Custody, Natives, Janaki murder; Son in law in police custody.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL