city-gold-ad-for-blogger
Aster MIMS 10/10/2023

നികുതി അടക്കേണ്ടാത്ത വീടുകള്‍ക്കും വ്യാപകമായി നികുതി ചുമത്തുന്നു; ആദിവാസി വീട്ടമ്മയില്‍ നിന്നും ഈടാക്കിയത് 3000 രൂപ വീട്ടുനികുതി; എട്ടുകുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2017) നികുതി അടക്കേണ്ടാത്ത വീടുകളില്‍ നിന്നും ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ നികുതി ഈടാക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. പൊളിഞ്ഞുവീഴാറായ കുടിലുകളില്‍ താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ള നിര്‍ധനകുടുംബങ്ങളോട് പോലും നികുതി പിരിക്കുന്നതായാണ് ആരോപണം. 660 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ക്കു നികുതി അടയ്‌ക്കേണ്ടെന്ന ഉത്തരവ് നിലനില്‍ക്കെ കോടോം ബേളൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തലവയല്‍ കോളനിയിലെ കുമ്പ എന്ന ആദിവാസി വീട്ടമ്മയില്‍ നിന്ന് അധികൃതര്‍ നികുതിയായി ഈടാക്കിയത് 3000 രൂപ. ഈ പഞ്ചായത്തില്‍ അറുനൂറ് ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുള്ള എട്ടുപേര്‍ക്കാണ് ഇത്തരത്തില്‍ നികുതി കുടിശിക അടയ്ക്കാന്‍ നോട്ടിസ് ലഭിച്ചിട്ടുള്ളത്.

നികുതി അടക്കേണ്ടാത്ത വീടുകള്‍ക്കും വ്യാപകമായി നികുതി ചുമത്തുന്നു; ആദിവാസി വീട്ടമ്മയില്‍ നിന്നും ഈടാക്കിയത് 3000 രൂപ വീട്ടുനികുതി; എട്ടുകുടുംബങ്ങള്‍ക്ക് ജപ്തി നോട്ടീസ്


660 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്വന്തം താമസത്തിനായി ഉപയോഗിക്കുന്ന വീടുകള്‍ക്ക് 2015-16 മുതല്‍ നികുതി ഒഴിവാക്കിക്കൊണ്ട് നികുതി പുനര്‍നിര്‍ണയം നടത്തിയിരുന്നുവെങ്കിലും ഇത്തരം വീടുകള്‍ക്കും നികുതി വേണമെന്ന തരത്തിലാണ് ചില പഞ്ചായത്ത് അധികൃതരുടെ നടപടികള്‍. ആദിവാസി കേന്ദ്രങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെ സംസ്ഥാന ഗോത്രവര്‍ഗ കമ്മിഷന്‍ സിറ്റിങ്ങിലും നികുതി വാങ്ങരുതെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതുമൂലം പഞ്ചായത്തുകളുടെ വരുമാനം ഗണ്യമായി കുറയുമെന്നും പുനഃപരിശോധിക്കണമെന്നും കാണിച്ച് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ നിവേദനത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിലും 660 ചതുരശ്ര അടി വിസ്തീര്‍ണം വരെയുള്ള വീടുകള്‍ക്കു നികുതി അടയ്‌ക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഉത്തരവുകള്‍ ലംഘിച്ചാണ് ഇപ്പോള്‍ കോടോംബേളൂര്‍ പഞ്ചായത്തിലെ എട്ടോളം കുടുംബങ്ങള്‍ക്കു മൂവായിരം രൂപ വരെയുള്ള കുടിശിക കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 15 ദിവസത്തിനകം നികുതി അടച്ചില്ലെങ്കില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ നോട്ടീസ് നിര്‍ധനകുടുംബങ്ങളെ കടുത്ത മനപ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്. ജില്ലയിലെ മറ്റുപഞ്ചായത്തുകളിലും ഈ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Kerala, News, House, Tax, Notice, Rs 3000 House tax charged from Tribal, Protest.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL