city-gold-ad-for-blogger
Aster MIMS 10/10/2023

മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കായല്‍ കയ്യേറ്റക്കേസില്‍ കോണ്‍ഗ്രസ് എം പി ഹാജരായത് തെറ്റായ നടപടി: ഉമ്മന്‍ചാണ്ടി

നീലേശ്വരം: (www.kasargodvartha.com 14.11.2017) മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കായല്‍ കൈയ്യേറ്റക്കേസില്‍ കോണ്‍ഗ്രസ് എം പിയായ വിവേക് തന്‍ഖ ഹൈക്കോടതിയില്‍ ഹാജരായത് തെറ്റായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതു കാര്യങ്ങളില്‍ ഹാജരാകുമ്പോള്‍ സംസ്ഥാനത്തെ നേതൃത്വത്തെ അറിയക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീലേശ്വരം കൊട്രച്ചാലില്‍ കോണ്‍ഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഒഴിവാക്കപ്പെടേണ്ട സാഹചര്യമായിരുന്നിട്ടും അദ്ദേഹം കോടതിയില്‍ ഹാജരായി വിവാദത്തിന് ഇടവരുത്തിയിരിക്കുകയാണ്. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി പിന്നോക്കം പോയി.

നിയമ സഭയില്‍ തോമസ് ചാണ്ടിയെ ന്യായീകരിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ ആ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ജോയിസ് ജോര്‍ജ്ജ് എം പി യുടെ കൈയ്യേറ്റത്തിനെതിരെ സര്‍ക്കാര്‍ എടുത്ത നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി കായല്‍ കയ്യേറ്റക്കേസില്‍ കോണ്‍ഗ്രസ് എം പി ഹാജരായത് തെറ്റായ നടപടി: ഉമ്മന്‍ചാണ്ടി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, Oommen Chandy, Oommen chandy against congress mp

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL