city-gold-ad-for-blogger
Aster MIMS 10/10/2023

ബാലകൃഷ്ണന്‍ വധക്കേസിലെ സാക്ഷിയുടെ കാര്‍ തകര്‍ത്ത നിലയില്‍; മൂന്നംഗ സംഘത്തിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 24.11.2017) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണന്‍ വധക്കേസിലെ സാക്ഷിയുടെ കാര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ചട്ടഞ്ചാലിലെ എന്‍ കെ ഷാഫിയുടെ കാറാണ് തകര്‍ക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു.

പെയിനാച്ചിയില്‍ ഷാഫിയുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. കാസര്‍കോട് പടുവടുക്കത്തെ റിട്ട. തഹസില്‍ദാര്‍ ഗോപാലന്റെ മകനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ബാലകൃഷ്ണനെ 2001 നവംബറിലാണ് കുത്തിക്കൊലപ്പെടുത്തിയത്. അന്യമതസ്ഥയായ യുവതിയെ വിവാഹം ചെയ്ത വിരോധത്തിലാണ് കൊല നടത്തിയതെന്നാണ് പോലീസും ക്രൈംബ്രാഞ്ചും പിന്നീട് സി ബി ഐയും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

കേസില്‍ സാക്ഷിയായ ഷാഫിയെ സി ബി ഐ കോടതി വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. പൊയിനാച്ചിയില്‍ കണ്ട ഷാഫിയെ മൂന്നംഗസംഘം സമീപിക്കുകയും മൊഴി മാറ്റിപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വഴങ്ങാതിരുന്നതോടെ സംഘം ഷാഫിയുടെ കാറിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നു.
ബാലകൃഷ്ണന്‍ വധക്കേസിലെ സാക്ഷിയുടെ കാര്‍ തകര്‍ത്ത നിലയില്‍; മൂന്നംഗ സംഘത്തിനെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, case, Police, Car, Balakrishnan murder case witness's car attacked; case against 3

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL