city-gold-ad-for-blogger
Aster MIMS 10/10/2023

ഇവന്‍ ഹൈടെക് കള്ളന്‍! വില കൂടിയ മൊബൈലുകള്‍ പര്‍ച്ചേസ് ചെയ്ത് കിട്ടിയില്ലെന്ന് പറഞ്ഞ് പണം റീഫണ്ട് ചെയ്യിക്കും; ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്ത 21കാരന്‍ പര്‍ച്ചേസ് ചെയ്തത് 166 ഫോണുകള്‍, യുവാവിന് 40 ഓളം ബാങ്ക് പാസ്ബുക്കുകള്‍

ന്യൂഡല്‍ഹി:(www.kasargodvartha.com 12/10/2017) ആമസോണിനെ കബളിപ്പിച്ച് പണം തട്ടിയ 21 കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹി ത്രിനഗര്‍ സ്വദേശിയായ ശിവ് ചോപ്രയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ആമസോണില്‍ നിന്നും ഐഫോണ്‍, സാംസംഗ്, വണ്‍ പ്ലസ് തുടങ്ങിയ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ഫോണ്‍ തന്ത്രപൂര്‍വ്വം വിതരണക്കാരനില്‍ നിന്ന് കൈക്കലാക്കിയതിനു ശേഷം ഫോണുകള്‍ തനിക്ക് കിട്ടിയില്ലെന്ന് കാണിച്ച് റീഫണ്ടിന് വേണ്ടി ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പണം ആമസോണ്‍ നല്‍കുകയും ചെയ്യും.

ഇത്തരത്തില്‍ 166 ഫോണുകള്‍ യുവാവ് കൈക്കലാക്കിയതായാണ് പോലീസ് കണ്ടെത്തിയത്. കിട്ടുന്ന മൊബൈല്‍ ഫോണുകള്‍ ഒ.എല്‍.എക്സ് പോലോത്ത ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ഡല്‍ഹിയിലെ ഗഫര്‍ മാര്‍ക്കറ്റിലും മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. ഓരോ പ്രാവശ്യവും വ്യത്യസ്ത അക്കൗണ്ടുകളില്‍ നിന്നാണ് പരാതി ഉന്നയിച്ചിരുന്നത്. ഇയാളില്‍ നിന്നും പോലീസ് 40 ഓളം ബാങ്ക് പാസ് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്.

 ഇവന്‍ ഹൈടെക് കള്ളന്‍! വില കൂടിയ മൊബൈലുകള്‍ പര്‍ച്ചേസ് ചെയ്ത് കിട്ടിയില്ലെന്ന് പറഞ്ഞ് പണം റീഫണ്ട് ചെയ്യിക്കും; ആമസോണിനെ കബളിപ്പിച്ച് 50 ലക്ഷം തട്ടിയെടുത്ത 21കാരന്‍ പര്‍ച്ചേസ് ചെയ്തത് 166 ഫോണുകള്‍, യുവാവിന് 40 ഓളം ബാങ്ക് പാസ്ബുക്കുകള്‍

തട്ടിപ്പിന് വേണ്ടി 48 യൂസര്‍ അക്കൗണ്ടുകളും 141 മൊബൈല്‍ നമ്പറുകളും ഇയാള്‍ ഉപയോഗിച്ചിരുന്നു. ഇയാളില്‍ നിന്ന് 12 ലക്ഷം രൂപയും 25 മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തു. അനധികൃതമായി സിമ്മുകള്‍ വിതരണം ചെയ്ത കടയുടമയെ ജെയിനിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Keywords: News, New Delhi, Police, Arrest, Mobile Phone, Bank, Theft, Complaint, National, Delhi duo, who cheated Amazon by claiming refunds on 166 phones, arrested

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL