city-gold-ad-for-blogger
Aster MIMS 10/10/2023

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പോലീസിനെ തടഞ്ഞ സഹോദരങ്ങളെ അറസ്റ്റു ചെയ്തു

മഞ്ചേശ്വരം: (www.kasargodvartha.com 21.10.2017) പാര്‍ക്കിംഗിനെ ചൊല്ലി കാര്‍ ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാറുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട ഹോംഗാര്‍ഡിന്റെ കോളറിന് കുത്തിപിടിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജൂനിയര്‍ എസ് ഐ നിജീഷിനെയും പോലീസുകാരെയും തടയുകയും ചെയ്ത സംഭവത്തില്‍ സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. പാവൂരിലെ ആസിഫ് (27), സഹോദരന്‍ മുഹമ്മദ് (39) എന്നിവരെയാണ് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ ഹൊസങ്കടി ടൗണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോ പാര്‍ക്കിംഗ് സ്ഥലത്ത് രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെയാണ് ഹോംഗാര്‍ഡ് മണിയും മറ്റൊരു ഹോംഗാര്‍ഡും സ്ഥലത്തെത്തി കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതിന് ഇവര്‍ തയ്യാറാകാതിരിക്കുകയും ഹോംഗാര്‍ഡിന്റെ കോളറിന് പിടിച്ച് കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ജൂനിയര്‍ എസ് ഐ നിജീഷും സംഘവും എത്തിയതോടെ കാറുകള്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടി നിന്നവര്‍ പോലീസിന് നേരെ തിരിഞ്ഞു. ഇതോടെ ഇവരെ പിരിച്ച് വിടാന്‍ പോലീസ് ലാത്തിവീശുകയായിരുന്നു.

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പോലീസിനെ തടഞ്ഞ സഹോദരങ്ങളെ അറസ്റ്റു ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Manjeshwaram, arrest, Police, Brothers arrested for blocking police officers

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL