ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ശാരീരിക പീഡനത്തിനിരയായ 15 കാരി ഇറങ്ങിയോടി; പോലീസ് കണ്ടെത്തിയ പെണ്‍കുട്ടി വിവരിച്ചത് കൊടുംക്രൂരതയുടെ കഥ
Oct 31, 2017, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2017) ജോലിക്ക് നിന്ന വീട്ടില്‍ നിന്നും ശാരീരിക പീഡനത്തിനിരയായ 15 കാരി ഇറങ്ങിയോടി. അലഞ്ഞുതിരിയുന്നത് കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി വിവരിച്ചത് കൊടുംക്രൂരതയുടെ കഥ. തമിഴ്നാട് സ്വദേശിനിയായ 15 കാരിക്കാണ് അടുക്കത്ത്ബയലിലെ ഒരു വീട്ടില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്.
റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തനിച്ചിരുന്ന് കരയുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്തപ്പോഴാണ് നഗരത്തിലെ ഒരു വ്യാപാരിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നും മര്‍ദനം അസഹ്യമായപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടിയതെന്നും പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം 18 വയസാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ജോലിക്ക് നിര്‍ത്തിയതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് വീട്ടുകാരുടെ മറുപടി. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, Police, Attack from house members; 15 year old maid escaped