city-gold-ad-for-blogger
Aster MIMS 10/10/2023

ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; കുറ്റം നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നത്, ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി:  (www.kasargodvartha.com 31.08.2017) ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന സ്ഥിതി സൃഷ്ടിച്ചത് കോടതിയാണെന്നും ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് എം സി ജോസഫൈന്‍ ഇങ്ങനെ പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകടപ്പെടുന്ന സംഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ ഇടപെടുമെന്നും ജോസഫൈന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹാദിയയുടെ വീട്ടിലെത്തിയ സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റുചെയ്തത്. വൈക്കം പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേര്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്. ഹാദിയയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഹാദിയയുടെ വീട്ടിലെത്തിയതിന് അറസ്റ്റിലായ സ്ത്രീകള്‍ക്ക് ജാമ്യം; കുറ്റം നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നത്, ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kochi, news, Top-Headlines, Hadiya, Women's commission on Hadiya issue

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL