city-gold-ad-for-blogger
Aster MIMS 10/10/2023

പ്രശ്‌നങ്ങളിലൂടെ പരിഹാരം, പരാജയങ്ങളിലൂടെ വിജയം: വമ്പന്‍ സ്റ്റാര്‍ട്ടപ് ഉച്ചകോടിയില്‍ പുത്തന്‍ തിരിച്ചറിവുകള്‍

കൊച്ചി: (www.kasargodvartha.com 19.08.2017) സമൂഹം നേരിടു പ്രശ്‌നങ്ങളാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചറിവാകേണ്ടതെന്നും പ്രദേശം, ഭാഷ, ഉത്പന്നം, സേവനം, ആശയം എന്നിവ പരിമിതികളില്ലെന്നും വിജയം കൈവരിച്ചവര്‍ വിവരിച്ചപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ നൂറുകണക്കിന് യുവസംരംഭകര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി. അനുകൂല സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ അഭിനവ സംരംഭകര്‍ തയ്യാറാവണമെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ എസ് യു എം) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ് ഉച്ചകോടിയായ ഐ ഇ ഡി സി 2017 സമ്മേളനം ആഹ്വാനം ചെയ്തു.

പ്രശ്‌നങ്ങളിലൂടെ പരിഹാരം, പരാജയങ്ങളിലൂടെ വിജയം: വമ്പന്‍ സ്റ്റാര്‍ട്ടപ് ഉച്ചകോടിയില്‍ പുത്തന്‍ തിരിച്ചറിവുകള്‍

പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള പരിമിതികളൊന്നും ബാധിക്കാത്ത മേഖലയാണിതെന്ന അവബോധമായിരുന്നു വിദ്യാര്‍ത്ഥികളിലും നവ സംരംഭകരിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഐഇഡിസി വളര്‍ത്തിയെടുത്തത്. മൂവായിരത്തോളം സംരംഭകരും വിദ്യാര്‍ത്ഥികളും പങ്കെടുത്ത മേളയില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും സംഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തിന് ആശയം പോലും പരിമിതിയല്ല. പ്രശ്‌നങ്ങള്‍ എങ്ങിനെ പരിഹരിക്കാനാകും എന്നതു മാത്രമാണ് മികച്ച സംരംഭത്തിന്റെ മാനദണ്ഡമെന്നും മേളയില്‍ പങ്കെടുത്ത വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

പത്തനാപുരം പോലുള്ള ചെറിയ പട്ടണത്തില്‍നിന്ന് മികച്ച ഐടി സംരംഭം പടുത്തുയര്‍ത്തിയ വരുന്ന ചന്ദ്രന്‍, ദാരിദ്ര്യം നിറഞ്ഞ ബാല്യത്തില്‍ നിന്നും ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ഉപകരണങ്ങളുടെ ഉത്പാദകനായ ജോ കുര്യാക്കോസ്, ചക്ക ഉത്പന്നങ്ങള്‍ ലോകത്താകമാനം എത്തിച്ച ജെയിംസ് ജോസഫ്, ചായ്പാനി എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപക ശ്രുതി ചതുര്‍വേദി എന്നിവര്‍ തങ്ങളുടെ അനുഭവ കഥ വിവരിച്ചു.

പ്രശ്‌നങ്ങളിലൂടെ പരിഹാരം, പരാജയങ്ങളിലൂടെ വിജയം: വമ്പന്‍ സ്റ്റാര്‍ട്ടപ് ഉച്ചകോടിയില്‍ പുത്തന്‍ തിരിച്ചറിവുകള്‍

സ്ഥിരോത്സാഹവും അനുയോജ്യമായ മേഖലയിലുള്ള അറിവുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് ഡെന്റ് കെയര്‍ ഡെന്റല്‍ ലാബിന്റെ സ്ഥാപകന്‍ ജോ കുര്യാക്കോസ് പറഞ്ഞു. വിഷയത്തിലുള്ള പ്രാഥമികമായ അറിവു കൊണ്ടു പോലും വിജയകരമായ സംരംഭം നടത്താമെന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോസോഫ്റ്റിലെ ജോലി കളഞ്ഞ് ചക്കയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പ് ജാക്ക് ഫ്രൂട്ട് 365 തുടങ്ങിയ ജെയിംസ് ജോസഫിന്റെ അനുഭവ കഥയും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനമായി.

ഇന്ത്യയിലെ ആദ്യ ഇവാണിജ്യ സംരംഭകന്‍ വൈത്തീശ്വരന്റെ പ്രഭാഷണം നവസംരംഭകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. 99 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുമെന്ന അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍ സമ്മേളനത്തില്‍ ഒത്തു കൂടിയവരുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രാഥമികമായ കൃത്യം. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവയുടെ ഭാവി. ഒന്നു പരിഹരിച്ചു കഴിയുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്നു വരും. പിഴവുകള്‍ കണ്ടു പിടിക്കുന്നതും ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു വരെ തുടങ്ങിയ ഒരു സ്റ്റാര്‍ട്ടപ്പോ ഇവാണിജ്യ സ്ഥാപനമോ അതിന്റെ വരുമാനത്തിലെ പ്രാഥമിക ലക്ഷ്യം കൈവരിച്ചിട്ടില്ലെും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്‌നങ്ങളിലൂടെ പരിഹാരം, പരാജയങ്ങളിലൂടെ വിജയം: വമ്പന്‍ സ്റ്റാര്‍ട്ടപ് ഉച്ചകോടിയില്‍ പുത്തന്‍ തിരിച്ചറിവുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് നാളെയുടെ താരമെന്ന് ടെക്‌നോപാര്‍ക്കിലെ ഫായ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ ദീപു എസ് നാഥ് ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷം മുമ്പ് അസാധ്യമെന്നു തോന്നിച്ച പല സാങ്കേതിക വിദ്യയും ഇന്ന് നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. തലച്ചോറിലെ ചിന്തകളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടറുകളിലേക്ക് മാറ്റാനുള്ള പരീക്ഷണങ്ങളും മറ്റും കാര്യമായി പുരോഗമിക്കുകയാണ്. ഇത്തരം ഭാവി സാങ്കേതിക വിദ്യയെ ഭാവനയായി മാത്രം കാണാതെ പ്രായോഗിക ബുദ്ധിയോടെ നോക്കിക്കാണമെും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ് മിഷന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം തുടങ്ങിയിട്ടുള്ള ഇരുനൂറോളം വിവിധ ഇന്നൊവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മന്റ് സെന്ററുകളില്‍ (ഐഇഡിസി) നിന്നായി തെരഞ്ഞെടുത്ത 50 മാതൃകകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളില്‍ നൂതന ആശയങ്ങളും സംരംഭകത്വവും വളര്‍ത്തുന്നതിന് എന്‍ജിനീയറിംഗ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലുള്ള വികസന കേന്ദ്രങ്ങളാണ് ഐ ഇ ഡി സി കള്‍.

Keywords : Kochi, Kerala, Business, Programme, Inauguration, Youth, Start-ups shouldn’t be constrained by place, product, service or funds: IEDC Summit 2017.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL