city-gold-ad-for-blogger
Aster MIMS 10/10/2023

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

കാസര്‍കോട്: (www.kasargodvartha.com 10.08.2017) കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.   www.kasargodvartha.com അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനു (30) നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 6.45 മണിയോടെ കോട്ടക്കണ്ണി റോഡില്‍ വെച്ചാണ് ജ്യോതിഷ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ആള്‍ട്ടോ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.  www.kasargodvartha.com

വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അക്രമി സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ജ്യോതിഷ് ആശുപത്രിയില്‍ ചികിത്സ തേടി.   www.kasargodvartha.com 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്നിലെ മുഹമ്മദ് സിനാനെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. ജ്യോതിഷിനു നേരെ ഇതിനു മുമ്പും വധശ്രമം നടന്നിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.   www.kasargodvartha.com

കൊലക്കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ബൈക്കില്‍ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-attempt, Youth, many case accused attacked

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL