city-gold-ad-for-blogger
Aster MIMS 10/10/2023

പുല്ലൂര്‍ ബാങ്ക് പ്രശ്‌നം; കോണ്‍ഗ്രസില്‍ വീണ്ടും പോര് കൊഴുക്കുന്നു

പെരിയ: (www.kasargodvartha.com 24.05.2017) പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രശ്‌നത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വീണ്ടും പേര് കൊഴുക്കുന്നു. നേരത്തേ അവിശ്വാസത്തിലൂടെ പുറത്താക്കിയ മുന്‍ പ്രസിഡന്റും ഡി സി സി ജനറല്‍ സെക്രട്ടറിയുമായ വിനോദ് കുമാര്‍ പള്ളയില്‍ വീട് നല്‍കിയ പരാതിയെ തുടര്‍ന്ന് സഹകരണ നിയമം 65 -ാം വകുപ്പ് പ്രകാരം ബാങ്കിനെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടതോടെയാണ് പോരും സങ്കീര്‍ണമാകുന്നത്.

പുല്ലൂര്‍ ബാങ്ക് പ്രശ്‌നം; കോണ്‍ഗ്രസില്‍ വീണ്ടും പോര് കൊഴുക്കുന്നു


പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അത് പ്രതികൂലമായി ബാധിക്കുന്നത് കോണ്‍ഗ്രസിനെ ആയിരിക്കും. ക്രമക്കേട് നടന്നത് 2012 - 13 വര്‍ഷത്തിലായതിനാല്‍ നിലവിലുള്ള ഭരണ സമിതിക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് നിലവിലെ ബാങ്ക് ഔദ്യോഗിക ഭരണ സമിതി പറയുന്നത്. ക്രമക്കേട് നടന്നത് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണെന്നും അതു കൊണ്ട് തന്നെ നിയമപരമായി നടപടി വരിക കഴിഞ്ഞ ഭരണസമിതിയുടെ പേരിലായിരിക്കുമെന്നുമാണ് ഇപ്പോഴത്തെ ഭരണസമിതിയുടെ വിശദീകരണം.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരം ഉദുമ യൂണിറ്റ് സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ കെ രാജഗോപാലിനാണ് അന്വേഷണ ചുമതല. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം പ്രാഥമികാന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഇതിനിടയില്‍ ബാങ്കിലെ വനിതാ ഡയറക്ടറോട് രാജഗോപാലന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഭര്‍ത്താവെടുത്ത ഭവന വായ്പ തിരിച്ചെടുക്കാന്‍ ഹോസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റിയില്‍ എത്തിയ വനിതാ ഡയറക്ടറോട് ഓഫീസിലുണ്ടായിരുന്ന സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഈ പരാതി ഒതുക്കിത്തീര്‍ക്കാന്‍ യൂണിയന്‍ തലത്തില്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാതി പിന്‍വലിക്കാന്‍ വനിതാ ഡയറക്ടര്‍ തയ്യാറായിരുന്നില്ല. ഇതിലും അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

കോണ്‍ഗ്രസിനകത്തെ പിടിപ്പുകേട് കാരണം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണം നഷ്ടപ്പെട്ടതിന്റെ പിന്നാലെയാണ് സി പി എം ശക്തി കേന്ദ്രമായ പുല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ അധീനതയിലുള്ള സഹകരണ ബാങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. പൂല്ലൂര്‍ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പലവട്ടം ഡി സി സി നേതൃത്വം ശ്രമം നടത്തിയതാണെങ്കിലും വിഫലമാകുകയായിരുന്നു. നിലവിലെ ഭരണസമിതിയിലെ നാലുപേരെ ഡി സി സി സസ്‌പെന്റ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Periya, Kasaragod, Bank, DCC, Meeting, Clash, Co Operative Bank, Pullur bank issue: Group clash in Congress.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL