city-gold-ad-for-blogger
Aster MIMS 10/10/2023

വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം; മന്ത്രി മണിക്കിട്ട് കൊട്ടി സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: (www.kasargodvartha.com 23.04.2017) ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളന്‍പാറയില്‍ അയ്ക്കണമെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണമെന്നും ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ടെന്നും ഇത്തരക്കാര്‍ക്ക് മറുപടിയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനായി എന്തും പറയാന്‍ മടിയില്ലാത്ത കാലമാണിതെന്നും ഓരോരുത്തരും ഇരിക്കുന്ന കസേരയെ ഓര്‍ക്കണമെന്നും ആ കസേരയും പറയുന്ന വാക്കും തമ്മില്‍ ബന്ധം വേണമെന്നുമായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.

വാര്‍ത്തയ്ക്ക് വേണ്ടി എന്തും വിളിച്ചു പറയുന്നവര്‍ ഇരിക്കുന്ന കസേരയുടെ വില മനസിലാക്കണം; മന്ത്രി മണിക്കിട്ട് കൊട്ടി സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍

എങ്ങനെയെങ്കിലും പ്രശസ്തി കിട്ടിയാല്‍ മതിയെന്ന് ആലോചിക്കുന്ന ആളുകളുണ്ടെങ്കില്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മലയാളിയുടെ ഏറ്റവും വലിയ സൗന്ദര്യമായ മാന്യത കൈവിട്ട് ആര് കളിച്ചാലും ചരിത്രത്തില്‍ അവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Pannyan Raveendran Mentioned the words of Minister M M Mani
Keywords: Thiruvananthapuram, Minister, CPI, National, News, Mentioned, React, Devikulam, Sub Collector, Chair, Position, Dignity.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL