city-gold-ad-for-blogger
Aster MIMS 10/10/2023

13,000 വര്‍ഷം മുന്‍പ് ഭൂമിയില്‍ പതിച്ച ധൂമകേതു ആയിരം വര്‍ഷം നീണ്ട ഹിമകാലത്തിലേക്ക് ഭൂമിയുടെ കാലാവസ്ഥയെ മാറ്റിയതായും മാനവ സംസ്‌കാരത്തിന്റെ പുരോഗതിയിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തല്‍

ലണ്ടന്‍: (www.kasargodvartha.com 23.04.2017) 13,000 വര്‍ഷം മുന്‍പ് ഭൂമിയില്‍ ധൂമകേതു പതിച്ചിരുന്നതായും അത് ഭൂമിയുടെ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കിയതായും കണ്ടെത്തല്‍. ദക്ഷിണ തുര്‍ക്കിയിലെ പുരാവസ്തു ഖനന സ്ഥലത്ത് നിന്നും കണ്ടെത്തിയ ശിലാപാളികളും അവയിലെ ചിഹ്നങ്ങളും പഠിച്ച ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എഡിന്‍ബറ സര്‍വകലാശാലയിലെ ഗവേഷകര്‍ തുര്‍ക്കിയിലെ കഴുകന്‍ കല്ല് എന്നറിയപ്പെടുന്ന തൂണിലെ ചിത്രങ്ങളും ചിഹ്നങ്ങളും പഠന വിധേയമാക്കിയ ശേഷം ബി സി 11,00 ത്തില്‍ ധൂമകേതു ഭൂമിയുടെ മേല്‍ ആഘാതമേല്‍പ്പിച്ചുവെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഭൂമിയില്‍ പതിച്ച ധൂമകേതു ഭൂമിയുടെ കാലാവസ്ഥയിലും മാനവ സംസ്‌കാരത്തിന്റെ പുരോഗതിയിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

13,000 വര്‍ഷം മുന്‍പ് ഭൂമിയില്‍ പതിച്ച ധൂമകേതു ആയിരം വര്‍ഷം നീണ്ട ഹിമകാലത്തിലേക്ക് ഭൂമിയുടെ കാലാവസ്ഥയെ മാറ്റിയതായും മാനവ സംസ്‌കാരത്തിന്റെ പുരോഗതിയിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തല്‍

ധൂമകേതുവിന്റെ പതനം ആയിരകണക്കിനു പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയതായും അതോടൊപ്പം ആയിരം വര്‍ഷം നീണ്ട ഹിമകാലത്തിലേക്ക് ഭൂമിയുടെ കാലാവസ്ഥയെ മാറ്റിയതായും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂമിയിലെ ഏറ്റവും വലിയ ജീവികളായ മാമത്തുകള്‍ ഭൂമിയില്‍ നിന്നും തുടച്ചുനീക്കപ്പെട്ടതും ധൂമകേതുക്കളുടെ പതനത്തോടെയായിരുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Researchers Discovered that Comet made weather Changes, Ancient Stone Carvings Show Comet Strike Sparked The Rise Of Civilisation

Keywords: University, Stone, Research, London, Comet, Earth, Weather, Researchers, Discovery, Study, Images, Life, Environment, Turki.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL