city-gold-ad-for-blogger
Aster MIMS 10/10/2023

ബാവിക്കരയിലെ ശുദ്ധജലക്ഷാമം: വാട്ടര്‍ അതോറിറ്റിക്ക് മുമ്പില്‍ 23ന് മുസ്ലിം യൂത്ത് ലീഗ് ധര്‍ണ്ണ

മുളിയാര്‍: (www.kasargodvartha.com 20.03.2017) കാസര്‍കോട്ടെ പല പ്രദേശങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്ന ബാവിക്കരയില്‍ നാട്ടുകാര്‍ ശുദ്ധജലമില്ലാതെ ദുരിതമനുഭവിക്കുന്നു. നാട്ടുകാരെ അവഗണിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നിലപാടില്‍ പ്രതിഷേധിച്ച് 23 ന് കേരള വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസിനു മുമ്പില്‍ മുളിയാര്‍ പഞ്ചായത്ത് 12 ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.
ബാവിക്കരയിലെ ശുദ്ധജലക്ഷാമം: വാട്ടര്‍ അതോറിറ്റിക്ക് മുമ്പില്‍ 23ന് മുസ്ലിം യൂത്ത് ലീഗ് ധര്‍ണ്ണ

ബാവിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്ന ആവശ്യം നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മാത്രമല്ല, ബാവിക്കരയിലേക്കുള്ള റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ അധീനതയിലുള്ളതിനാല്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിന് അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുന്നില്ല. എന്നാല്‍ വാട്ടര്‍ അതോറിറ്റി ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കുന്ന നിഷേധാത്മക നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ഷഫീഖ് മയ്കുഴി അധ്യക്ഷത വഹിച്ചു. ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് കൊളച്ചപ്പ്, അഷ്‌റഫ് ബോവിക്കാനം, നിസാര്‍ ബാലനടുക്കം, ഷരീഫ് മല്ലത്ത്, അഷ്‌റഫ് ബാവിക്കര, അസ്‌ക്കര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Muliyar, news, Bavikara, Drinking water, Water authority, Muslim Youth League, Dharna, Drought, Water Insufficiency; Musli Youth League Dharna at Water Authority on 23rd

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL