city-gold-ad-for-blogger
Aster MIMS 10/10/2023

കാറും ലോറിയും കൂട്ടിയിടിച്ച് എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com 18/02/2017) കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവ സംഘാടകനായ എസ് എഫ് ഐ നേതാവ് മരിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പൊവ്വല്‍ എല്‍ ബി എസ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ സംഘാടകനുമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹ് മദ് അഫ്‌സല്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നായമാര്‍മൂല പാണലത്ത് വെച്ചാണ് അപകടം.

കാറും ലോറിയും കൂട്ടിയിടിച്ച് എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

കൂടെയുണ്ടായിരുന്ന ജില്ലാ വൈസ് പ്രസിഡന്റും സര്‍വകലാശാല യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പനയാലിലെ കെ വിനോദ് (23), ജില്ലാസെക്രട്ടറിയറ്റ് അംഗം പുത്തിഗെ മലങ്കരയിലെ നാസര്‍ (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. എല്‍ ബി എസ് എന്‍ജിനിയറിങ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ മുഖ്യ സംഘാടകരായ ഇവര്‍ സുഹൃത്തുക്കളെ റെയില്‍വേ സ്‌റ്റേഷനിലാക്കുന്നതിനാണ് പുലര്‍ച്ചെ കാറെടുത്ത് പോയത്. എസ് എഫ് ഐ ജില്ലാസെക്രട്ടറി ബി വൈശാഖും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നു. വൈശാഖ് വിദ്യാനഗറിലുള്ള സി പി എം ജില്ലാകമ്മിറ്റി ഓഫീസിലിറങ്ങി. മറ്റ് മൂവരുംകൂടി കലോത്സവ നഗരിയിലേക്ക് പോകുന്നതിനിടെ പാണലത്തെത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച കെ എല്‍ 14 ക്യു 163 നമ്പര്‍ ആള്‍ട്ടോ കാറില്‍ എതിരെ നിന്നും വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.

കാറും ലോറിയും കൂട്ടിയിടിച്ച് എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

അഫ്‌സലാണ് കാര്‍ ഓടിച്ചിരുന്നത്. ലോറി ദിശ മാറി വരുന്നതുകണ്ട് കാര്‍ റോഡില്‍നിന്ന് പുറത്തേക്ക് വെട്ടിച്ച് രക്ഷിക്കാന്‍ നോക്കിയെങ്കിലും ലോറി വന്നിടിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അഫ്‌സല്‍ മരണപ്പെട്ടു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. ലോറി ഡ്രൈവര്‍ പൂനെ സ്വേദശി മങ്കേഷിനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
കാറും ലോറിയും കൂട്ടിയിടിച്ച് എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

എസ് എഫ് ഐ കാസര്‍കോട് ഏരിയാസെക്രട്ടറിയായിരുന്ന അഫ്‌സല്‍ എല്‍ ബി എസ് എന്‍ജിനിയറിങ് കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് സിവില്‍ എന്‍ജിനിയറിങ് പാസായത്. എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായ അഫ്‌സലിന്റെ മരണം വിദ്യാര്‍ത്ഥികളെയും സംഘടനാ പ്രവര്‍ത്തകരെയും ഒരുപോലെ ദുഃഖത്തിലാക്കി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആദൂര്‍ അബ്ദുല്ല - അംഗടിമുഗറിലെ സൈനബ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദി ഹാശിം (കാസര്‍കോട് ദേശാഭിമാനിയിലെ സ്റ്റാഫ് റിപോര്‍ട്ടര്‍), ഹാരിസ് (നുള്ളിപ്പാടി ജമാഅത്ത് സെക്രട്ടറി), ചട്ടഞ്ചാലിലെ കബീര്‍ പനേരയുടെ ഭാര്യ ശംസീന.

Related News:
മുഖ്യസംഘാടകനായ അഫ്‌സലിന്റെ മരണം: ശനിയാഴ്ചത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവ പരിപാടികള്‍ മാറ്റിവെച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Accident, Vidya Nagar, SFI, Leader, Death, Kasaragod, Top-Headlines, Afsal, Nullippady, SFI leader dies in accident.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL