city-gold-ad-for-blogger
Aster MIMS 10/10/2023

ഫുട്പാത്ത് കയ്യേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് നിര്‍ദേശം, പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റിലുളള പരസ്യങ്ങളും നീക്കം ചെയ്യണം; റോഡ്‌സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ അഞ്ചര കോടിയുടെ പദ്ധതി

ചൗക്കിഉളിയത്തടുക്ക ബൈപാസ് റോഡിന്റെ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് (റോഡ്‌സ്) വകുപ്പിനോടും നാഷണല്‍ ഹൈവെ അധികൃതരോടും ആവശ്യപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 14.02.2017) ഫുട്പാത്ത് കയ്യേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് നിര്‍ദേശം, പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റിലുളള പരസ്യങ്ങളും നീക്കം ചെയ്യണം. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ ഫുട്പാത്ത് കയ്യേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ അധികൃതരെ ചുമതലപ്പെടുത്തി.

കാസര്‍കോട് നഗരസഭ പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റിലുളള പരസ്യങ്ങള്‍ നീക്കം ചെയ്യണം. ചന്ദ്രഗിരി ജംഗ്ഷന്‍ ഫ്രീ ലെഫ്റ്റ് നിയന്ത്രിക്കാന്‍ കാസര്‍കോട് ട്രാഫിക് എസ് ഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. പരസ്യങ്ങളില്‍ അംഗീകാരമുളളതാണെന്നറിയാനുളള മുദ്ര നഗരസഭ പതിപ്പിക്കണം.

ഫുട്പാത്ത് കയ്യേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് നിര്‍ദേശം, പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ സിഗ്‌നല്‍ ലൈറ്റിലുളള പരസ്യങ്ങളും നീക്കം ചെയ്യണം; റോഡ്‌സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ അഞ്ചര കോടിയുടെ പദ്ധതി

റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്കായി ജില്ലയില്‍ 5.50 കോടി രൂപയുടെ പദ്ധതിക്ക് റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം റോഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍, ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം, സോളാര്‍ പവേഴ്‌സ് പെഡസ്ട്രിയല്‍ സിസ്റ്റം എന്നിവ സ്ഥാപിക്കാന്‍ 5,50,96,779 രൂപ ആവശ്യമാണെന്ന കെല്‍ട്രോണിന്റെ നിര്‍ദ്ദേശമാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

ജില്ലയില്‍ പുതുതായി ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി ഒരു മാസം മോട്ടോര്‍വാഹന വകുപ്പും പോലീസും കര്‍ശന പരിശോധനയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും. റോഡ്‌സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ഡ്രൈവിംഗിന് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കും. ചൗക്കിഉളിയത്തടുക്ക ബൈപാസ് റോഡിന്റെ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് (റോഡ്‌സ്) വകുപ്പിനോടും നാഷണല്‍ ഹൈവെ അധികൃതരോടും ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം വി രാജീവന്‍, വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങോത്ത്, ട്രാഫിക് എസ് ഐ ടി ദാമോദരന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ പി പ്രകാശന്‍, പി കെ ആരതി, നഗരസഭാ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road, District Collector, Kanhangad, Neeleswaram, National highway, RTO, Traffic Rules, Driving license, Road Safety, K Jeevan Babu, 5.5 Crore plan for Road Safety arrangements

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL