Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല

പനയാല്‍ കാട്ടിയടുക്കത്തെ വീട്ടമ്മയായ ദേവകി(65)യുടെ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു. കൊലയ്ക്ക് Kasaragod, Kerala, Murder-case, Police, Investigation, Accused, Housewife,
പ്രതിഭാരാജന്‍

ബേക്കല്‍: (www.kasargodvartha.com 28/01/2017) പനയാല്‍ കാട്ടിയടുക്കത്തെ വീട്ടമ്മയായ ദേവകി(65)യുടെ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു. കൊലയ്ക്ക് യാതൊരു തെളിവുമില്ല. അതേസമയം തെളിവ് നശിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഒന്നും അവശേഷിപ്പിക്കാതെ ഒരു നാടന്‍ കൊലയാണിതെന്ന് പോലീസ് പറഞ്ഞു. ഹൈടെക്കായിരുന്നെങ്കില്‍ എന്തെങ്കിലും തെളിവ് ലഭിച്ചേനെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Devaki's death: no develop in Police investigation
കൃത്യം നിര്‍വ്വഹിച്ച്  ചെരിപ്പിട്ട് പ്രതി കൂളായി ഇറങ്ങിപ്പോയി. കവര്‍ച്ചയോ മാനഭംഗമോ നടന്നിട്ടില്ല. പിന്നെന്തിനു കൊല എന്ന ചോദ്യത്തിനു മാനുഷികജന്മബന്ധങ്ങള്‍ പല്ലിളിച്ചു കാട്ടുകയാണ്. അങ്ങനെ കൊല്ലാന്‍ കഴിയുമോ ഒരാള്‍ക്കെന്ന സംശയത്തിനു മുമ്പില്‍ ഹൈടെക് അന്വേഷണം പോലും തരിച്ചു നില്‍ക്കുകയാണ്. പോലീസ് നായക്കുപോലും കണ്‍ഫ്യൂഷന്‍. കൊല നടത്തിയ ആള്‍ 200 മീറ്ററിനു ചുറ്റുപാടും ഇപ്പോഴുമുണ്ടെന്ന് നിരവധി കേസുകള്‍ മണംപിടിച്ച് തെളിയിച്ച അവന്‍ തന്റെ യചമാനനോട് പറഞ്ഞു കഴിഞ്ഞു. പക്ഷെ എന്തിനി കൃത്യം ചെയ്തു? പോലീസ് വട്ടം കറങ്ങുന്നത് അവിടെയാണ്.

ഒരു പ്രൊഫഷണല്‍ കില്ലറും ദേവകിയെ തേടി കാട്ടിയടുക്കത്തേക്ക് എത്തേണ്ട കാര്യമില്ല. അതിനു മാത്രം പോന്നതല്ല, ഈ വിധവ. മകനും പരാതിക്കാരനുമായ ശ്രിധരന്‍ നല്‍കിയ സുചനകള്‍ അനുസരിച്ച് തൊട്ടടുത്ത ക്വാറാ തൊഴിലാളികളിലേക്ക് നടത്തിയ അന്വേഷണവും വൃഥാവിലായി. പായ വിരിച്ചിട്ടുണ്ട്. കിടക്കാന്‍ ഒരുക്കം കൂട്ടുന്നതിനിടയിലായിരിക്കണം കൊല. കൊന്നതിനു ശേഷം കമിഴ്ത്തിക്കിടത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. പായയുടെ ഇടതുഭാഗത്തായി കൈയ്യെത്തും ദൂരത്തില്‍ കിട്ടുന്നരീതിയില്‍ വാക്കത്തിയില്‍ ദേവകി തൊട്ടിട്ടില്ല. ഏറെ പരിചയമുള്ളവനും, ശത്രുവുമല്ല കൊലക്കു പിന്നിലെന്ന് ഇതിലൂടെ വ്യക്തം.

വായും മുക്കും അമര്‍ത്തിപ്പിടിച്ചതിനാല്‍ മരണം ശ്വാസം മുട്ടിയാതാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസമോ അല്ലെങ്കില്‍ പുറത്തറിയാന്‍ പാടില്ലാത്ത വല്ലതുമോ മനസിലുള്ളതായിരിക്കാം പ്രതിയെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചിരിക്കുക എന്നതാണ് പോലീസിന്റെ ഇപ്പോഴത്തെ സംശയം. ശ്വാസം കിട്ടാതെ ദേവകി മയങ്ങി വീണപ്പോള്‍ പ്രതി ഉപേക്ഷിച്ചു കടന്നു കാണും. രാവിലെ വീണ്ടും വന്നു നോക്കിയപ്പോള്‍ മരണം ഉറപ്പാക്കി. തെളിവു നശിപ്പിക്കാനും, കൊലക്ക് പിന്നില്‍ മാനംഭംഗമെന്ന് വരുത്താനും, പ്രതി കഴുത്തില്‍ പാവാട മുറുക്കിക്കെട്ടി. ഉടുത്തിരുന്ന ലുങ്കി അഴിച്ചു മാറ്റി. ദേവകിയെ അര്‍ദ്ധ നഗ്‌നയായി കിടത്തിയ പ്രതി മാനഭംഗപ്പെടുത്താനല്ല കൃത്യം നടന്നത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായ സ്ഥിതിക്ക് പിന്നെന്തിനെന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുകയാണ്.

കൊല നടന്നത് നാടറിയുന്നതിനു തൊട്ടു തേലന്ന് മകനും പരാതിക്കാരനുമായ ശ്രീധരന്‍ രാത്രിയോടെ അമ്മയുടെ വീട്ടില്‍ നിന്നും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതായി പറയുന്നു. അതിനു ശേഷം ഏതോ കറുത്ത കൈകള്‍ ദേവകിയുടെ കഴുത്തിന് പിടിച്ചിരിക്കാം. കൃത്യം നിര്‍വ്വഹിച്ച് പ്രതി സ്ഥലം വിട്ടിരിക്കണം. പിറ്റേന്ന് രാവിലെ വീണ്ടും പ്രതി എത്തിനോക്കി മരണം ഉറപ്പിച്ചതായും സംശയമുണ്ട്. ഇതിനിടയില്‍ പോലീസിനെ കുഴക്കുന്ന ഒരു ചോദ്യമുണ്ട്. കഴിച്ച ഭക്ഷണം പൂര്‍ണമായും ദഹിച്ചിരിക്കുന്നു. മരിച്ചു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ സംഭവിക്കും? ശ്വാസം മുട്ടി മസ്തിഷ്‌ക മരണം സംഭവിച്ചാലും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ദഹന പ്രകൃയയ്ക്ക് തടസമാവില്ലെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. അങ്ങനെ വരുമ്പോള്‍ ദേവകിയുടെ മരണം ഉറപ്പിക്കാന്‍ രാവിലെ കടന്നു വരുന്ന പ്രതി പാവാട കഴുത്തില്‍ മുറുക്കുന്നതു വരെ ദേവകി മരിച്ചു കാണാനിടയില്ലെന്ന സംശയവും നിലനില്‍ക്കുന്നു.

പോലീസിന്റെ നിരീക്ഷണം വേറെ ചില വഴികളിലൂടേയും നീങ്ങുന്നുണ്ട്. അടുത്ത ബന്ധുക്കളിലേക്കുവരെ സംശയം നീളുന്നുണ്ട്. എന്നാല്‍ എന്തിനാണ് കൊലപാതകമെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ചില സംശയങ്ങള്‍ തീര്‍ക്കാനായി പരിസരവാസികളായ ഏതാനും ചിലരെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തതായി അറിയുന്നു. അരുതാത്ത ഏതോകാര്യം ദേവകിക്ക് അറിയാമായിരിക്കണം. ഇതായിരിക്കാം കൊലയ്ക്ക് കാരണമെന്നസംശയം ബലപ്പെടുത്തുന്നു. മൃതദേഹത്തില്‍നിന്നും കിട്ടിയ ഒരു ചാണോളം വരുന്ന മുടിയും പുതപ്പില്‍നിന്നും കിട്ടിയ കുറ്റിമുടിയും ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ് അയച്ചിട്ടുണ്ട്.

അകേ അവശേഷിച്ച തെളിവാണ് ഈ മുടികള്‍. ഇതുവെച്ച് എങ്ങനെ കൊലയാളിയെ പിടിക്കുമെന്നത് പോലീസിനെ കുഴയ്ക്കുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് നായയും പരാജയപ്പെടുന്നിടത്ത് ഒരു നാടന്‍ കൊലപാതകം വിജയിച്ചിരിക്കുകയാണ്. പ്രതി പോലീസ് കണ്‍മുന്നില്‍ വിലസുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News:
ദേവകീവധം: പ്രതി വലയിലായതായി സൂചന

ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

Keywords: Kasaragod, Kerala, Murder-case, Police, Investigation, Accused, Housewife, Devaki's death: no develop in Police investigation