Join Whatsapp Group. Join now!
Aster MIMS 10/10/2023

അബ്ദുല്‍ ഖാദറിന്റെ കൊല: പ്രതി നസീര്‍ മുങ്ങിയത് കര്‍ണാടക വഴി മുംബൈയിലേക്ക്; കത്തിയും രക്തംപുരണ്ട വസ്ത്രങ്ങളും ഉപേക്ഷിച്ചത് ബദിയടുക്കയില്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ Bovikanam, Murder-case, Accuse, Kasaragod, Kerala, Abdul Khader Murder case,
ബോവിക്കാനം: (www.kasargodvartha.com 08/12/2016) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിനെ (19) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊലനടന്ന ബോവിക്കാനത്തും ആയുധവും രക്തംപുരണ്ട വസ്ത്രവും ഉപേക്ഷിച്ച ബദിയടുക്കയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

മുഖ്യപ്രതി മുതലപ്പാറ ജബരിക്കുളത്തെ അഹ്മദ് നസീര്‍ (36), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. മുഖ്യപ്രതി നസീര്‍ കൊലയ്ക്കുശേഷം രക്ഷപ്പെട്ടത് ബദിയടുക്കവഴി വിടഌയിലേക്കാണ്. ബദിയടുക്കയിലെത്തിയ പ്രതി ചോരപുരണ്ട വസ്ത്രവും മടക്കാന്‍ സാധിക്കുന്ന കഠാരയും അവിടെ ഉപേക്ഷിക്കുകയായിരുന്നു. വിടഌയില്‍നിന്നും നസീര്‍ പിന്നീട് ബംഗളൂരുവിലേക്കും അവിടെനിന്നും പൂനയിലേക്കും പിന്നീട് മുംബൈയിലേക്കും രക്ഷപ്പെട്ടു.

പ്രതി മുംബൈയിലുണ്ടെന്ന വിവരം ലഭിച്ച പോലീസ് പിന്നീട് തന്ത്രപൂര്‍വം കാസര്‍കോട്ടേക്ക് വരുത്തുകയും കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ അറസ്റ്റുചെയ്യുകയുമായിരുന്നു. പൊവ്വലില്‍ ഹര്‍ത്താല്‍ ദിവസം നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ രണ്ട് ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കൂടിനിന്നവരെയെല്ലാം വിരട്ടിയോടിച്ചാണ് സമാധാനം പുനസ്ഥാപിച്ചത്.

ഇതിന് ശേഷം പ്രതി നസീറിന്റെ നേതൃത്വത്തിലുള്ള സംഘം ആയുധവുമായി പ്രതികാരംതീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കൊലനടന്നദിവസം രാത്രി ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്ന അബ്ദുല്‍ ഖാദറും സുഹൃത്തുക്കളായ പൊവ്വലിലെ അഫിയാദ് (22), സത്താദ് (22) എന്നിവരും സാധനങ്ങള്‍ വാങ്ങാന്‍ ബോവിക്കാനം ടൗണിലെത്തിയത്. ഇവരെ പിന്തുടര്‍ന്ന നസീറും സംഘവും കഴിഞ്ഞദിവസമുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ വീണ്ടും ഇവരെ അക്രമിക്കുകയായിരുന്നു.

ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് പ്രതികള്‍ അബ്ദുല്‍ ഖാദറിനെ പിടിച്ച് നിര്‍ത്തുകയും നസീര്‍ ഖാദറിന്റെ കഴുത്തിലും പുറത്തും കഠാര കുത്തിയിറക്കുകയുമായിരുന്നുവെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയത്. തടയാന്‍ശ്രമിച്ച സുഹൃത്തുക്കളേയും കുത്തിവീഴ്ത്തി. കേസില്‍ മൊത്തം അഞ്ച് പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. മറ്റു പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൂട്ടുപ്രതി മുഹമ്മദ് സാലിയെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. പ്രതികളെല്ലാം കൃത്യം നിര്‍വ്വഹിച്ചശേഷം പലവഴിക്ക് പിരിയുകയായിരുന്നു. ഫോണില്‍പോലും പരസ്പരം ബന്ധപ്പെട്ടിരുന്നില്ല. മുഖ്യപ്രതി നസീര്‍ പിടിയിലായതോടെയാണ് കൊലസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Related News:
അബ്ദുല്‍ ഖാദറിന്റെ കൊല: മുഖ്യപ്രതി ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റില്‍; 3 പേരെകൂടി പ്രതിചേര്‍ത്തു
അബ്ദുല്‍ ഖാദറിന്റെ കൊല; നസീര്‍ ഒളിവില്‍ തന്നെ, കൂടുതല്‍ പേര്‍ പ്രതികളായേക്കും, കൊല നടന്ന സ്ഥലത്ത് നിന്നും കമ്പികഷ്ണം കിട്ടി

ഖാദറിന്റെ കൊല നാടിനെ നടുക്കി; പ്രതിക്ക് വേണ്ടി ഒളിത്താവളങ്ങളില്‍ റെയ്ഡ്

യുവാവ് കുത്തേറ്റു മരിച്ച സംഭവം: മുളിയാര്‍ പഞ്ചായത്തില്‍ വെള്ളിയാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല: മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്

അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു

ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം

Keywords: Bovikanam, Murder-case, Accuse, Kasaragod, Kerala, Abdul Khader Murder case, Abdul Khader's death: knife abandoned in Badiyadukka