city-gold-ad-for-blogger
Aster MIMS 10/10/2023

ജനങ്ങള്‍ക്ക് വേണ്ടത് ജനകീയ സര്‍ക്കാര്‍: ചെര്‍ക്കളം അബ്ദുല്ല

കാസര്‍കോട്: (www.kasargodvartha.com 01/10/2016) കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് ജനകീയ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ സര്‍ക്കാറിനെയാണെന്നും എ കെ ജി സെന്ററിലെ നിര്‍ദേശം നടപ്പിലാക്കുന്ന പാര്‍ട്ടി സെല്‍ഭരണത്തെ ജനകീയ പ്രക്ഷോഭം കൊണ്ട് ചെറുത്ത് തോല്‍പിക്കുമെന്നും യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ഇടത് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു ഡി എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിച്ച് മദ്യ - സ്വശ്രയ - വിദ്യഭ്യാസ മുതലാളിമാര്‍ക്കും അക്രമികള്‍ക്കും കൊലപാതകര്‍ക്കും കൂട്ട് നില്‍ക്കുന്ന സര്‍ക്കാറാണ് ഇപ്പേഴുള്ളത്. അധികാരം തലക്കുപിടിച്ച മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. നിയമസഭയില്‍ എം എല്‍ എ മാരോട് പോലും മാന്യമായി പെരുമാറാത്ത പിണറായി വിജയന്‍ ജനാധിപത്യ സംസ്‌കാരത്തിന് അപമാനമാണെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. സി ടി അഹ് മദ് അലി, കെ നീലകണ്ഠന്‍, എ അബ്ദുര്‍ റഹ് മാന്‍, ആര്‍ ഗംഗാധരന്‍, കരിവെള്ളൂര്‍ വിജയന്‍, ബാലകൃഷ്ണ വോര്‍കുട്‌ലു, മുഹമ്മദ് സാലി, എം എച്ച് ജനാര്‍ദനന്‍, എ ജി സി ബഷീര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്ട്ള വാരിജാക്ഷന്‍, പുരുഷോത്തമന്‍, ബീഫാത്വിമ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.


ജനങ്ങള്‍ക്ക് വേണ്ടത് ജനകീയ സര്‍ക്കാര്‍: ചെര്‍ക്കളം അബ്ദുല്ല


Keywords: Kasaragod, Kerala, UDF, LDF, Cherkalam Abdulla, District, Chairman, Chief Minister, Dharna, Inauguration, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL