city-gold-ad-for-blogger
Aster MIMS 10/10/2023

ബിരിയാണി സാഹിത്യ സംവാദത്തിനായി സന്തോഷ് ഏച്ചിക്കാനം ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍

പാലക്കുന്ന്: (www.kasargodvartha.com 28.10.2016) കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ നടന്ന സാഹിത്യ സംവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം പങ്കെടുത്തു. ബിരിയാണി ഉള്‍പ്പെടെയുള്ള സമകാലിക കൃതികളാണ് സംവാദത്തില്‍ ചര്‍ച്ച ചെയ്തത്. 10.30ന് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംവാദം ആരംഭിച്ചു. കേരള ചരിത്രത്തെയും സാംസ്‌കാരിക നായകന്മാരെയും അനുസ്മരിച്ച് 60 ചാര്‍ട്ടുകള്‍, 60 സാംസ്‌കാരിക നായകന്മാരുടെ ഫോട്ടോ പ്രദര്‍ശനം എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ ഡോ. എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി എ സ്വാഗതം ആശംസിച്ചു. മുംബൈയിലെ അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ രാഹുല്‍ മേനോന്‍ എഴുതിയ 'ദി ലീഡേഴ്‌സ് ഓഫ് സിവിലൈസേഷന്‍' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

സമൂഹത്തില്‍ നഷ്ടമാകുന്ന മൂല്യബോധവും മാനുഷികമുഖവും തിരികെ പിടിക്കാന്‍ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സാഹിത്യം പഠിക്കണം. എന്നാല്‍ മാത്രമെ മാനുഷിക മുഖമുള്ള ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും സമൂഹത്തില്‍ ഉണ്ടാകൂ. സാഹിത്യം മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിപ്പിക്കുന്ന നല്ല ചിന്തകളെ ഉത്പാദിപ്പിക്കുന്നു. സന്തോഷ് ഏച്ചിക്കാനം കുട്ടികളെ ഓര്‍മ്മപ്പെടുത്തി.

താന്‍ പങ്കെടുത്ത ഒരു ആഡംബര വിവാഹപാര്‍ട്ടിയും തിരികെയുള്ള യാത്രയില്‍ കാറിലേക്ക് ഭക്ഷണത്തിനായി കൈ നീട്ടിയ ഒരു വൃദ്ധന്റെ ദയനീയചിത്രവും ബിരിയാണി എന്ന കഥയ്ക്കുള്ള ചിന്ത രൂപപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം കാര്യമാത്ര പ്രസക്തമായ മറുപടികള്‍ നല്‍കി. വിദ്യാര്‍ത്ഥികള്‍ ചാര്‍ട്ടുകളില്‍ തയ്യാറാക്കിയ 60 വര്‍ഷത്തെ കേരളചരിത്രം, കേരളത്തിലെ 60 മഹാന്മാരുടെ ഫോട്ടോ തുടങ്ങിയവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.

പിടിഎ പ്രസിഡണ്ട് ജംഷീദ്, വൈസ് പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മലയാള വിഭാഗം മേധാവി ഈശ്വര പ്രസാദ് നന്ദി പറഞ്ഞു.

ബിരിയാണി സാഹിത്യ സംവാദത്തിനായി സന്തോഷ് ഏച്ചിക്കാനം ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍

ബിരിയാണി സാഹിത്യ സംവാദത്തിനായി സന്തോഷ് ഏച്ചിക്കാനം ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍

Keywords:  kasaragod, Kerala, Palakunnu, greenwoods-public-school, Programme, Keralapiravi-day, santhosh echikkanam attends biriyani discussion in greenwoods school.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL