കാറിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന കാസര്‍കോട് സ്വദേശിയുടെ സ്വര്‍ണ മാലയും പണവും കവര്‍ച്ച ചെയ്തു

വടകര: (www.kasargodvartha.com 31/10/2016) കാറിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന കാസര്‍കോട് സ്വദേശിയുടെ സ്വര്‍ണ മാലയും പണവും കവര്‍ച്ച ചെയ്തു. ബന്തടുക്ക മാണിമൂല സ്വദേശി മൈലപ്പറമ്പില്‍ സിബി വര്‍ക്കിയുടെ ഒരുപവന്റെ സ്വര്‍ണമാലയും 1,500 രൂപയുമാണ് രണ്ടംഗ സംഘം കവര്‍ച്ച ചെയ്തത്. എറണാകുളത്ത് നിന്നും കാസര്‍കോട്ടേക്ക് സുഹൃത്ത് സന്തോഷിനൊപ്പം വരികയായിരുന്നു സിബി വര്‍ക്കി. ഇതിനിടെ ഉറക്കം വന്നതിനെ തുടര്‍ന്ന് കൈനാട്ടിയില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു.

ഈ സമയത്താണ് രണ്ടംഗ സംഘമെത്തി ഭീഷണിപ്പെടുത്തി പണവും മാലയും ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഭീഷണി ഉയര്‍ന്നതോടെ വഴങ്ങുകയായിരുന്നു. സ്വര്‍ണവും പണവും കൈക്കലാക്കിയ സംഘം കാറിന്റെ ഡോറുകള്‍ പുറത്തുനിന്ന് കയറുപയോഗിച്ച് കെട്ടി രക്ഷപ്പെടുകയാണുണ്ടായത്.

പിന്നീട് റോഡിലൂടെ നടന്നുപോകുന്നവരെ കാറിനടുത്തേക്ക് വിളിച്ചാണ് കയറിന്റെ കെട്ടഴിച്ചത്. സിബി വര്‍ക്കിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kasaragod, Kerala, Gold chain, Kasaragod natives gold chain and cash looted.

Keywords: Kasaragod, Kerala, Gold chain, Kasaragod natives gold chain and cash looted.
Previous Post Next Post