city-gold-ad-for-blogger
Aster MIMS 10/10/2023

പിലിക്കോട് വീട്ടില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നു; അഗ്‌നിശമന സേനയെത്തി വെള്ളത്തില്‍ മുക്കി ചോര്‍ച്ച തടഞ്ഞു

ചെറുവത്തൂര്‍: (www.kasargodvartha.com 23/09/2016) പിലിക്കോട് ആണൂരിലെ നിര്‍മാണ തൊഴിലാളിയുടെ വീട്ടില്‍ നിറച്ചു വെച്ച ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നു. കീനേരി രാജേഷിന്റെ വീട്ടിലെ അടുക്കളയിലാണ് ഗ്യാസ് സിലണ്ടറിന് ചോര്‍ച്ചയുണ്ടായത്. തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് ജീവനക്കാരെത്തി ഗ്യാസ് സിലണ്ടര്‍ വെള്ളം നിറച്ച ഡ്രമ്മില്‍ മുക്കി അപകടം ഒഴിവാക്കി.

വീട്ടുകാര്‍ ചെറുവത്തൂരിലെ ഗ്യാസ് ഏജന്‍സിയില്‍ വിവരമറിയിച്ചെങ്കിലും സോപ്പ് വെള്ളം സിലിണ്ടറില്‍ ഒഴിച്ച് കൊണ്ടിരിക്കാന്‍ പറഞ്ഞത്രേ. ഗ്യാസ് നിറച്ച പുതിയ സിലിണ്ടറില്‍ നിന്നും രാവിലെ ശബ്ദം കേട്ടത് അപകടം ഒഴിവാക്കാനായി വീട്ടുകാര്‍ക്ക് കഴിഞ്ഞു.
പിലിക്കോട് വീട്ടില്‍ ഗ്യാസ് സിലണ്ടര്‍ ചോര്‍ന്നു; അഗ്‌നിശമന സേനയെത്തി വെള്ളത്തില്‍ മുക്കി ചോര്‍ച്ച തടഞ്ഞു

Keywords:  Kasaragod, Kerala, Cheruvathur, Gas cylinder, fire force, Gas leaked, House, Cylinder, Gas Agency, Gas cylinder leakage in Pilicode.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL