city-gold-ad-for-blogger
Aster MIMS 10/10/2023

തീയേറ്ററിനുള്ളില്‍ വെച്ച് സിഗരറ്റ് വലിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ സിസിടിവിയില്‍ കുടുങ്ങി; ഒടുവില്‍ പോലീസ് പൊക്കി

കാസര്‍കോട്: (www.kasargodvartha.com 27/09/2016) തീയേറ്ററിനുള്ളില്‍ വെച്ച് സിഗരറ്റ് വലിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ സിസിടിവിയില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. മെഹ്ബൂബ് കോംപ്ലക്‌സിലെ നര്‍ത്തകി തീയേറ്ററിൽ ചൊവ്വാഴ്ച രാവിലെ 10.30 നുള്ള മോണിംഗ് ഷോയ്ക്കിടെയാണ് ക്ലാസ് കട്ട് ചെയ്‌തെത്തിയ മൂന്നു വിദ്യാര്‍ത്ഥികള്‍ സിഗരറ്റ് വലിച്ചത്.

ബോവിക്കാനം സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളെയും പൊവ്വലിലെ ഒരു വിദ്യാര്‍ത്ഥിയെയുമാണ് പോലീസ് പിടികൂടിയത്. നഗരത്തിലെ ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവരെ പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. സിനിമാ തീയേറ്ററുകളും മറ്റു സ്ഥലങ്ങളിലും ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പ്രത്യേക നിരീക്ഷണമാണ് ഏര്‍പെടുത്തിയിട്ടുള്ളത്. കാസര്‍കോട് സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് നഗരത്തില്‍ മഫ്ടിയില്‍ രംഗത്തുള്ളത്.
തീയേറ്ററിനുള്ളില്‍ വെച്ച് സിഗരറ്റ് വലിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ സിസിടിവിയില്‍ കുടുങ്ങി; ഒടുവില്‍ പോലീസ് പൊക്കി

Keywords: Kasaragod, Kerala, Students, Police, Theater, Police squad, Investigation, Cigarette, 3 students held for smoking in Theater.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL